KeralaNews

ഓണം ബമ്പര്‍: ഭാഗ്യദേവതയുടെ കനിവിന് പ്രത്യുപകാരം ചെയ്യാനുറച്ച് 8-കോടിയുടെ ഭാഗ്യവാന്‍

തൃശൂർ: ഓണം ബമ്പറടിച്ച 8 കോടിയിൽ നിന്നും ഒരു കോടി അനാഥാലയത്തിന് നൽകാൻ ഗണേഷിന്റെ തീരുമാനം. താനും വിശപ്പിന്റെ വേദനയറിഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടാണ് ഒരു കോടി അനാഥർക്ക് നൽകാൻ തീരുമാനിച്ചതെന്നും ഗണേഷ് പറഞ്ഞു. എട്ട് കോടിയാണ് ലോട്ടറി അടിച്ചതെങ്കിലും ടാക്സും മറ്റും കഴിഞ്ഞ് അഞ്ചരക്കോടിയോളം രൂപയാകും ഗണേഷിന് ലഭിക്കുക.

ഓണം ബമ്പറടിച്ച തൃശൂർകാരനെ തേടി ലോട്ടറിവിൽപ്പനക്കാരും മാധ്യമങ്ങളും അലയുമ്പോഴും ഇതൊന്നുമറിയാതെ വർക്ക്ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു ഗണേഷ്. രണ്ട് ആഴ്ച്ചയ്ക്ക് ശേഷം വീട്ടിലെത്തിയപ്പോഴാണ് താൻ എടുത്ത ടിക്കറ്റിനാണ് സമ്മാനം അടിച്ചിരിക്കുന്നതെന്ന് ഗണേഷിന് മനസിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button