KeralaLatest NewsNews

ഓണം ബംപറിന്റെ മൂന്നാം സമ്മാനവും ജ്വല്ലറി ജീവനക്കാര്‍ക്ക് തന്നെ

തൃശ്ശൂര്‍: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബംപര്‍ കരുനാഗപ്പള്ളിയിലെ 6 ജ്വല്ലറി ജീവനക്കാര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനായിരുന്നു. എന്നാല്‍ ഒന്നാം സമ്മാനം മാത്രമല്ല മൂന്നാം സമ്മാനവും അടിച്ചത് ഒരുകൂട്ടം ജ്വല്ലറി ജീവനക്കാര്‍ക്കാണ്. തൃശൂര്‍ ജോയ് ആലുക്കാസ് ഹെഡ് ഓഫിസില്‍ അക്കൗണ്ട്സ് വിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് മൂന്നാം സമ്മാനം. 19 ജ്വല്ലറി ജീവനക്കാര്‍ ചേര്‍ന്നെടുത്ത ടിക്കറ്റായിരുന്നു.

 

തൃശൂര്‍, ഇരിങ്ങാലക്കുട, അങ്കമാലി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഭാഗ്യം പങ്കുവെച്ചത്. അങ്കമാലിയില്‍ നിന്നാണ് ഇവര്‍ ടിക്കറ്റ് എടുത്തത്. നേരത്തെയും ഇവര്‍ ഒരുമിച്ച് ടിക്കറ്റ് എടുത്തിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് ഇത്ര വലിയ സമ്മാനം ലഭിക്കുന്നത്. മൂന്നാം സമ്മാനം 10 ലക്ഷം വീതം 20 പേര്‍ക്കുമാണ്.

READ ALSO: ഓണം ബമ്പര്‍: സമ്മാനം ആറുപേര്‍ക്ക് ; സമ്മാനാര്‍ഹരെ തിരിച്ചറിഞ്ഞു

ഒന്നാം സമ്മാനമായ 12 കോടി ജ്വല്ലറി ജീവനക്കാരായ റോണി, വിവേക്, രതീഷ്, സുബിന്‍, റെംജിന്‍, രാജീവന്‍ എന്നിവര്‍ ചേര്‍ന്നെടുത്ത ടി.എം. 160869 നമ്പര്‍ ടിക്കറ്റിനായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാന തുകയാണിത്. എല്ലാ ചെലവും കഴിഞ്ഞ് 36 ലക്ഷമാണ് സർക്കാർ ഖജനാവിലേക്കെത്തിയത്.

 

അച്ചടിച്ച 46 ലക്ഷം ടിക്കറ്റും വിറ്റുപോയതാണ് സർക്കാരിന്  ഓണം ബമ്പർ ശരിക്കും ബംമ്പറായത്. ബമ്പർ ടിക്കറ്റിന്റെ  സമ്മാനങ്ങള്‍ക്കു വേണ്ടി 50 കോടി രൂപയാണ് വേണ്ടി വരുന്നത്. ജിഎസ്ടി 15 കോടി രൂപയാണ്.  300 രൂപയ്ക്കാണ് ലോട്ടറി വകുപ്പ് ടിക്കറ്റ് വിറ്റത്.കഴിഞ്ഞ വര്‍ഷം 10 കോടിയായിരുന്നു ഒന്നാം സമ്മാനത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button