IndiaNews

ഒരു കുടുംബത്തിന് ഒരു കാര്‍ മതിയെന്ന് കോടതിയുടെ നിര്‍ദ്ദേശം

മുംബൈ: ഒരു കുടുംബത്തിന് ഒരു കാർ മതിയെന്ന് ബോംബെ ഹൈക്കോടതി നിർദേശം. ഈ വ്യവസ്ഥ സർക്കാർ നടപ്പിലാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. നഗരത്തിലെ ഗതാഗതക്കുരുക്കും പാർക്കിങ് സ്ഥലങ്ങളുടെ അഭാവവും ചൂണ്ടിക്കാട്ടുന്ന പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് ഈ നിർദേശം.

ഇപ്പോൾ എല്ലാവർക്കും കുറഞ്ഞത് രണ്ട് കാർ എങ്കിലും ഉണ്ടെന്നും ഇത് നിയന്ത്രിക്കണമെന്നും ജസ്റ്റിസ് വി.എം.കാനഡെ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഇതുകാരണമുള്ള ഗതാഗതക്കുരുക്കാണു നഗരത്തിലെങ്ങുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ ജലഗതാഗതം പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button