NewsInternational

ഐക്യരാഷ്ട്രസഭയിലെ സുഷമാ സ്വരാജിന്റെ പ്രസംഗത്തിന് പാകിസ്ഥാന്റെ മറുപടി

യുണൈറ്റഡ് നേഷന്‍സ്: ഐക്യരാഷ്ട്രസഭയിലെ പൊതുസമ്മേളനത്തില്‍ പാകിസ്ഥാനെതിരെ സുഷമ സ്വരാജ് നടത്തിയ പ്രസംഗത്തിന് പാകിസ്ഥാന്റെ മറുടി.

കശ്മീര്‍ ഇന്ത്യയുടേതല്ലെന്നും കശ്മീരിന്റെ ഭാവി തീരുമാനിക്കേണ്ടത് ഐക്യരാഷ്ട്രസഭയാണെന്നും പറഞ്ഞായിരുന്നു പാകിസ്ഥാന്‍ രംഗത്തെത്തിയത്.. ഉറി ആക്രമണം ഇന്ത്യ ആസൂത്രണം ചെയ്തതാണെന്നും അതേസമയം, സമാധാനത്തിന് ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ തങ്ങള്‍ തയ്യാറാണെന്നും യുഎന്നില്‍ പാക് പ്രതിനിധി അറിയിച്ചു.

കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അത് സ്വപ്നം കാണുക പോലും വേണ്ടെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭയില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് മറുപടിയുമായി പാകിസ്ഥാന്‍ രംഗത്തെത്തിയത് എന്നാല്‍ ലോകവേദികളില്‍ നുണകളുമായാണ് പാകിസ്ഥാന്‍ എത്തുന്നതെന്നായിരുന്നു ഇതിന് ഇന്ത്യയുടെ യുഎന്നിലെ ഫസ്റ്റ് സെക്രട്ടറി ഈനം ഗംഭീര്‍ പറഞ്ഞത്.

ഉറി ആക്രമണത്തിനെത്തിയ ഭീകരരില്‍ നിന്നും കണ്ടെത്തിയ ആയുധങ്ങളിലും ഉപകരണങ്ങളിലും പാക് മുദ്ര ഉണ്ടായിരുന്നു എന്നത് പാകിസ്ഥാനാണ് ആക്രമണത്തിന് പിന്നിലെന്നതിന് ഇന്ത്യക്ക് ലഭിച്ച തെളിവായി ഈനം ഗംഭീര്‍ പരാമര്‍ശിച്ചിരുന്നു. തങ്ങളുടെ മണ്ണ് ഒരു രാജ്യത്തിനുമെതിരായ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ നല്കില്ലെന്ന ഉറപ്പ് പാകിസ്ഥാന്‍ പാലിക്കാന്‍ തയ്യാറാകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button