ന്യൂഡല്‍ഹി: ലൈംഗികാരോപണ വിധേയനായ ആംആദ്മി പാര്‍ട്ടി നേതാവ് അമാനത്തുള്ള ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. ലൈംഗിക അതിക്രമം, ഗൂഢാലോചന, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഡല്‍ഹി പോലീസാണ് അറസ്റ്റ് ചെയ്തത്. സ്വയം കീഴടങ്ങാന്‍ കഴിഞ്ഞ ദിവസം അമാനത്തുള്ള പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. എന്നാല്‍, അന്ന് പോലീസ് അതിനു തയ്യാറായില്ല. ഔദ്യോഗിക ചര്‍ച്ചയ്ക്കായി സരിത വിഹാറിലെ ഡിസിപി ഓഫീസിലെത്തിയപ്പോള്‍ തന്നെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
അന്വേഷണം പൂര്‍ത്തിയാക്കാതെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്നാണ് കഴിഞ്ഞ ദിവസം പോലീസ് പറഞ്ഞത്. തന്നെ അന്ന് അറസ്റ്റ് ചെയ്യാഞ്ഞത് പൊതുജന സമ്മര്‍ദ്ദം കണക്കിലെടുത്താണെന്ന് അമാനത്തുള്ള പറയുന്നു. അമാനത്തുള്ളയുടെ സഹോദരന്റെ ഭാര്യയാണ് പരാതി നല്‍കിയിരുന്നത്.
Post Your Comments