ഒക്ടോബര്‍ ഒന്നിന് നടക്കാനിരിക്കുന്ന സ്പെക്ട്രം ലേലത്തിന് പണം മുടക്കുന്നത് ഏഴ് ടെലികോം കമ്പനികളാണ്.14,653 കോടി രൂപ യാണ് കമ്പനികൾ മുടക്കുന്നത്.. 2015 ഫെബ്രുവരിയില്‍ നടന്ന ലേലത്തേക്കാള്‍ കുറഞ്ഞ തുകയാണിത്. 19,711 കോടിയായിരുന്നു അന്ന് കമ്പനികള്‍ മുടക്കിയ തുക.എന്നാൽ സ്പെക്ട്രം ലേലത്തിനായി റിലയന്‍സ് ജിയോയാണ് ഇത്തവണ ഏറ്റവും കൂടതല്‍ പണം മുടക്കന്നത്.22 സംസ്ഥാനങ്ങളിലെ സ്പെക്ട്രം ലൈസന്‍സ് സ്വന്തമാക്കാനായി 6,500 കോടിയാണ് റിലയന്‍സ് ജിയോ മുടക്കുന്നത്.
2,740 കോടിവോഡഫോണും 2,000 കോടി ഐഡിയ സെല്ലുലാര്‍ ലിമിറ്റഡും 1,980 കോടി ഭാരതി എയര്‍ടെല്ലും നിക്ഷേപിച്ചിട്ടുണ്ട്.ഇവ കൂടാതെ ചില ടാറ്റ ടെലി സര്‍വ്വീസസ് 1000 കോടിയും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് 313 കോടിയും എയര്‍സെല്‍ 120 കോടിയും നിക്ഷേപിച്ചു.
ടെലികോം രംഗത്ത് നിന്ന് ഈ സാമ്പത്തിക വര്‍ഷം 98,995 കോടിയാണ് കേന്ദ്രസര്‍ക്കാര്‍ വരുമാനം ലക്ഷ്യമിടുന്നത്. 700, 800, 900, 1800, 2100, 2300, 2500 മെഗാഹെര്‍ട്സ് ഫ്രീക്വന്‍സികളിലാണ് സ്പെക്ട്രം ലേലം നടക്കുക.
Post Your Comments