രാജ്യത്ത് 5ജി സ്പെക്ട്രം ലേലം ഉടൻ നടക്കാൻ സാധ്യത. പുതിയ റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ മാസം പകുതിയോ അവസാനമോ ലേലം നടക്കാനാണ് സാധ്യത. ഇതിന്റെ ഭാഗമായി ഇരുപത്തിയെട്ട് 5ജി സെല്ലുകളിൽ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് പരീക്ഷണം നടത്തിയിട്ടുണ്ട്. ഗുജറാത്തിലെ അഹമ്മദാബാദിലെ പ്രഹ്ലാദ്നഗറിലാണ് പരീക്ഷണം സംഘടിപ്പിച്ചത്.
7.5 ലക്ഷം കോടി രൂപയാണ് ലേലത്തിനുള്ള സ്പെക്ട്രത്തിന്റ മൂല്യം ട്രായ് കണക്കാക്കിയിരിക്കുന്നത്. കരുതൽ വിലയുടെ മൂല്യത്തിൽ കിഴിവ് നൽകിയെങ്കിലും ട്രായിയുടെ മറ്റു നിലപാടുകളിൽ ടെലികോം കമ്പനികൾ സംതൃപ്തരല്ല.
ബിഎസ്എൻഎല്ലിന് 5ജി സ്പെക്ട്രം സർക്കാർ റിസർവ് ചെയ്യാൻ സാധ്യതയുണ്ട്. സർക്കാർ നടത്തുന്ന ടെലികോം ഓപ്പറേറ്ററാണ് ബിഎസ്എൻഎൽ. കൂടാതെ, രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികളായ ജിയോ, എയർടെൽ എന്നിവയാണ് ലേലത്തിൽ വൻതോതിൽ പങ്കെടുക്കാൻ സാധ്യതയെന്നാണ് വിലയിരുത്തൽ.
Post Your Comments