രാജ്യത്ത് സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വർദ്ധിപ്പിക്കാൻ സാധ്യത. ആഭ്യന്തര റേറ്റിംഗ് ഏജൻസിയായ ക്രിസിലിന്റെ റിസർച്ച് റിപ്പോർട്ടാണ് നിരക്ക് വർദ്ധനയുമായി ബന്ധപ്പെട്ട സൂചനകൾ നൽകുന്നത്.
നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിലാണ് നിരക്ക് പ്രാബല്യത്തിൽ വരാൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, 2023 ൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ 20 മുതൽ 25 ശതമാനം വരെ വരുമാന വർദ്ധനവാണ് ടെലികോം കമ്പനികൾ ലക്ഷ്യമിടുന്നത്. നെറ്റ്‌വർക്ക് സേവനങ്ങൾ മെച്ചപ്പെടുത്താൻ വരുമാന വർദ്ധനവ് അനിവാര്യമാണ്. കൂടാതെ, പുതിയ സ്പെക്ട്രം വാങ്ങുമ്പോൾ വരുമാനം ഉയർത്തുകതന്നെ വേണമെന്ന നിലപാടിലാണ് കമ്പനികൾ.
Also Read: പാകിസ്ഥാനിൽ ഗ്യാസ് വില 45 ശതമാനം വർദ്ധിപ്പിച്ചു
Post Your Comments