ന്യൂ ഡൽഹി : സെപ്ക്ട്രം ലേലത്തുക 94000 കോടി അടയ്ക്കാൻ സുപ്രീംകോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യത്തെ ടെലികോം കമ്പനികള്‍ക്കു ആശ്വസിക്കാവുന്ന തീരുമാനവുമായി കേന്ദ്രസർക്കാർ. കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയോഗം കമ്പനികൾക്ക് ഇളവ് നൽകുവാൻ തീരുമാനം എടുത്തു. കുടിശ്ശിക അടച്ചു തീര്‍ക്കാന്‍ കമ്പനികള്‍ക്ക് സര്‍ക്കാര്‍ രണ്ട് വര്‍ഷം സമയം നല്‍കുമെന്നാണ് റിപ്പോർട്ട്. ഒക്ടോബർ 24നാണ് ടെലികോം കമ്പനികളെ പ്രതിസന്ധിയിലാക്കിയ സുപ്രീം കോടതി വിധി വന്നത്.
81,000 കോടി രൂപ കുടിശ്ശികയാണ് വോഡഫോൺ ഐഡിയയ്ക്കും എയർടെലിനും നേരിടേണ്ടി വന്നത്. ഇത് ജനുവരി അവസാനത്തോടെ അടയ്‌ക്കേണ്ടതുണ്ട്. സെപ്റ്റംബർ പാദത്തിൽ വോഡഫോൺ ഐഡിയക്ക് 50,921.9 കോടി രൂപയും എയർടെല്ലിന് 23,045 കോടി രൂപയുമായിരുന്നു നഷ്ടം. ശേഷം പ്രതിസന്ധി തുറന്നുപറഞ്ഞ് കമ്പനികള്‍ എത്തിയതോടെ കേന്ദ്രം ഇളവ് അനുവദിക്കുകയായിരുന്നു.
Also read : ടെലികോം കമ്പനികൾ കേന്ദ്രത്തിന് നൽകേണ്ടത് 92,000 കോടി രൂപ
ഇളവ് പ്രഖ്യാപിച്ചിട്ടും ഡിസംബര്‍ മാസത്തില്‍ ടെലികോം താരീഫുകൾ വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിൽ കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല. വരുമാനത്തില്‍ ഭീമമായ നഷ്ടം നേരിടുകയും സാമ്പത്തികമായ വെല്ലുവിളികള്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഡിസംബര്‍ മുതല്‍ നിരക്കുകൾ വർദ്ധിപ്പിക്കുമെന്ന സൂചനയാണ് ഐഡിയയും എയര്‍ടെല്ലും വൊഡഫോണും നൽകിയിരിക്കുന്നത്. എത്ര ശതമാനം വര്‍ധനവ് നിരക്കിലുണ്ടാവുമെന്ന് കമ്പനികള്‍ വിശദമാക്കിയിട്ടില്ല.
Post Your Comments