ന്യൂഡൽഹി : അഞ്ചു വർഷത്തിനിടയിൽ ഇതാദ്യമായി നടക്കുന്ന ടെലികോം സ്പെക്ട്രം ലേലത്തിന്റെ ആദ്യ ദിവസം 77,146 കോടി രൂപയുടെ ഇടപാട്. 3.92 ലക്ഷം കോടി രൂപയുടെ വിവിധ മെഗാ ഹെട്സ് തരംഗ ദൈർഘ്യങ്ങളുടെ ലേലമാണ് നടക്കുന്നത്.
Read Also : ഫാസ് ടാഗ് ടോൾ പിരിവ് : ആശ്വാസ വാർത്തയുമായി നാഷണൽ ഹൈവേ അതോറിറ്റി
പുതിയ തലമുറയിൽപെട്ട 5ജി സ്പെക്ട്രം ലേലം ഇക്കൂട്ടത്തിൽ ഇല്ല. ജിയോ, എയർടെൽ, വൊഡാഫോൺ തുടങ്ങിയ കമ്പനികൾ പങ്കെടുക്കുന്നുണ്ട്. ഏഴ് ബാന്റുകളിലുള്ള സ്പെക്ട്രം ലേലമാണ് നടക്കുന്നത്.
800,900,1800,2100,2300 മെഗാ ഹെട്സ് സ്പെക്ട്രങ്ങൾക്കാണ് ബിഡ് ലഭിച്ചത്. 700,2500 മെഗാ ഹെട്സ് സ്പെക്ട്രങ്ങൾക്ക് കമ്പനികൾ താൽപ്പര്യം പ്രകടിപ്പിച്ചില്ല. ലേലം ഇന്നും തുടരും.
Post Your Comments