NewsInternational

കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി; മലേഷ്യയുടെ സ്ഥിരീകരണം

 

കോലാലംപൂര്‍: ടാന്‍സാനിയന്‍ തീരത്തു നിന്നു കണ്ടെടുത്ത വിമാന അവശിഷ്ടം കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതെന്നു സ്ഥിരീകരണം. ജൂണില്‍ കണ്ടെത്തിയത് എംഎച്ച്‌ 370ന്റെ ഭാഗങ്ങള്‍ തന്നെയെന്നു മലേഷ്യ സ്ഥിരീകരിച്ചു.അവശിഷ്ടങ്ങള്‍ കാണാതായ വിമാനത്തിന്റേതാണെന്ന് മലേഷ്യന്‍ ഗതാഗത മന്ത്രി ലിയോ ടിയോങ് തായ് പ്രസ്താവനയിലൂടെ പറഞ്ഞു.

മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം കാണാതായതിനെ തുടര്‍ന്ന് രണ്ട് വര്‍ഷമായി തുടരുന്ന തെരച്ചിലിലാണ് ബോയിങ് 777 വിമാനത്തിന്റെ അവശിഷ്ട ഭാഗങ്ങള്‍ ടാന്‍സാനിയയുടെ തീരത്തുള്ള പെംമ്പാ ദ്വീപില്‍ നിന്നു കണ്ടെടുത്തത്. 239 യാത്രികരുമായി പറന്നുയര്‍ന്ന മലേഷ്യന്‍ എയര്‍ലൈന്‍ വിമാനം 2014 മാര്‍ച്ചിലാണ് കാണാതായത്. കോലാലംപൂരില്‍ നിന്ന് ബെയ്ജിങിലേക്ക് പറന്നുയര്‍ന്ന വിമാനം പെട്ടെന്ന് റഡാര്‍ സംവിധാനങ്ങളില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.

എന്താണ് സംഭവിച്ചതെന്ന് ഇതുവരേയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ടാന്‍സാനിയയില്‍ നിന്ന് കണ്ടെത്തിയ അവശിഷ്ടങ്ങള്‍ വിമാനത്തിന്റേതാണെന്ന് തിരിച്ചറിഞ്ഞതോടെ അപകടത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അവശിഷ്ടങ്ങളില്‍ നിന്ന് ലഭ്യമാകുമോയെന്ന് പരിശോധന നടത്താനാണ് മലേഷ്യന്‍ സര്‍ക്കാര്‍ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button