കണ്ണൂര്‍: ഗോവിന്ദച്ചാമി ആറു വര്‍ഷം കൂടി ജയിലില്‍ കഴിയേണ്ടി വരുമെന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എസ് അശോക് കുമാര്‍. സൗമ്യ വധക്കേസിന് പുറമെ മറ്റ് രണ്ട് കേസുകൾ കൂടി ഗോവിന്ദച്ചാമിയുടെ പേരിലുണ്ട്. സേലത്തെ പിടിച്ചുപറി കേസില്‍ ഗോവിന്ദച്ചാമിക്ക് 7 വർഷം തടവ് വിധിച്ചിരുന്നു. മൂന്ന് വര്‍ഷത്തെ വിചാരണാ കാലയളവില്‍ ജയിലിലായിരുന്നതിനാല്‍ ഇനി 4 വർഷം കൂടി ശിക്ഷ അനുഭവിക്കണം.
ജയിലിനുള്ളിലെ കാമറ തല്ലിത്തകർത്തത്തിന് 10 മാസം ശിക്ഷ ലഭിച്ചിരുന്നു. ഇതിൽ 5 മാസം ഇളവ് നൽകിയതിനാൽ 5 മാസത്തെ ശിക്ഷ അനുഭവിച്ചാൽ മതിയാകും. സൗമ്യ വധക്കേസിലെ 16 മാസം ശിക്ഷയും കൂടിയാകുമ്പോള്‍ 2022ഒക്ടോബര്‍ മൂന്ന് വരെ ഗോവിന്ദച്ചാമി ജയിലില്‍ കഴിയേണ്ടിവരുമെന്ന് ജയിൽ സൂപ്രണ്ട് വ്യക്തമാക്കുന്നു. വധശിക്ഷയിൽ നിന്ന് ഇളവ് ലഭിച്ചതോടെ ഗോവിന്ദച്ചാമിക്ക് ഇനി ജയിലിലെ ജോലികൾ ചെയ്യാം. ഇതോടെ മാസത്തില്‍ രണ്ടുദിവസം ശിക്ഷാകാലാവധി കുറയും. നല്ല സ്വഭാവമുള്ളവരുടെ പട്ടികയിൽ ഉൾപ്പെട്ടാൽ വീണ്ടും രണ്ടു ദിവസം കൂടി ഇളവുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments