KeralaNews

തൂക്കുകയറില്‍ നിന്ന്‍ ഗോവിന്ദച്ചാമിയുടെ രക്ഷപെടല്‍: പിന്നില്‍ പ്രവര്‍ത്തിച്ചവരെപ്പറ്റി അവ്യക്തത തുടരുന്നു

കണ്ണൂർ: ഗോവിന്ദച്ചാമി ജയിലിൽ കഴിയുന്ന സമയത്ത് സഹോദരന്‍ സുബ്രഹ്മണ്യനും അഡ്വ. ബി.എ ആളൂരും മാത്രമാണ് ഗോവിന്ദച്ചാമിയെ കാണാൻ വന്നതെന്ന് റിപ്പോർട്ട്. ഇവര്‍ രണ്ടുപേരെയുമല്ലാതെ മാറ്റാരെയും ഗോവിന്ദച്ചാമി ഫോണില്‍ വിളിച്ചിട്ടുമില്ലെന്നാണ് വിവരം.’ആകാശപ്പറവകൾ’ എന്ന് പറയുന്ന സംഘടനയ്ക്ക് താനുമായി ഒരു ബന്ധമില്ലെന്നും പ്രശസ്തി മാത്രമാണ് തന്റെ കേസ് വാദിക്കുന്നതിലൂടെ അഡ്വ. ബി എ ആളൂർ ലക്ഷ്യമാക്കുന്നതെന്നും ഗോവിന്ദച്ചാമി ജയിൽ അധികൃതരോട് വ്യക്തമാക്കിയതായി ജയിലധികൃതരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനിടെ തങ്ങളാണ് ഗോവിന്ദച്ചാമിക്ക് വേണ്ടി പണം മുടക്കിയതെന്ന ആരോപണത്തിനെതിരെ ‘ആകാശപ്പറവകൾ’ എന്ന സംഘടന രംഗത്തെത്തി. സഭയുടെ സ്ഥാപകനും ഡയറക്ടറുമായ റെവ. ഫാദര്‍ ജോര്‍ജ് കുറ്റിക്കലിന്റെ സന്തതസഹചാരിയും സഹപ്രവര്‍ത്തകനുമായ ഇമ്മാനുവല്‍ അപ്പനാണ് ഇക്കാര്യം അറിയിച്ചത്. സഭയുടെ ആശ്രമങ്ങൾക്ക് സ്വന്തമായി കെട്ടിടമില്ല എന്നും ചില എന്‍.ആര്‍.ഐ മലയാളികള്‍ സഹായിക്കുന്നത് ഒഴിച്ചാല്‍ സഭയ്ക്ക് വിദേശഫണ്ടുകള്‍ ഒന്നും തന്നെയില്ലയെന്നും ദൈനംദിനപ്രവര്‍ത്തനങ്ങള്‍ തന്നെ ഞെരുങ്ങിയാണ് നടത്തുന്നത്, അതിനാൽ തന്നെ ഇത് പോലെയുള്ള ഒരു കുറ്റവാളിക്കായി 50 ലക്ഷം രൂപ മുടക്കാൻ സാധിക്കുന്നതെങ്ങനെയെന്നും ഇമ്മാനുവല്‍ അപ്പൻ ചോദ്യമുന്നയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button