തൃക്കരിപ്പൂര്‍: കേരളത്തിൽ നിന്നും കാണാതായ ഐഎസ് ബന്ധമുള്ളവരെന്ന് സംശയമുള്ളവർ അയയ്ക്കുന്നത് സ്വയം നശിച്ചുപോകുന്ന സന്ദേശ കൈമാറ്റ സംവിധാനം. കൂടാതെ സന്ദേശം അയച്ച സ്ഥലമോ സ്വീകരിച്ച സ്ഥലമോ സ്ഥലമോ വ്യക്തമാകില്ല. വാട്ട്സ് ആപ്പിനെ അപേക്ഷിച്ച് കൂടുതല്‍ സ്വകാര്യതയും വിവരകൈമാറ്റ സ്വാതന്ത്ര്യവും നല്‍കുന്ന ആപ്ലിക്കേഷനായ ടെലഗ്രാം ആണ് കാണാതായ യുവാക്കള്‍ ഉപയോഗിക്കുന്നത്.
സന്ദേശങ്ങള്‍ അയക്കപ്പെടുന്ന ആളിന് വായിക്കാം എന്നല്ലാതെ മറ്റൊരാൾക്ക് അയയ്ക്കാനോ സേവ് ചെയ്യാനോ സാധിക്കില്ല. ഇത് മൂലം മറ്റു വിവരങ്ങൾ കണ്ടുപിടിക്കാനും സാധ്യമല്ല. യുവാക്കള്‍ തങ്ങുന്ന രാജ്യത്തെ കുറിച്ച് സൂചനകൾ ലഭിക്കാത്തത് അന്വേഷണ ഏജൻസികളെ കുഴക്കുകയാണ്.
Post Your Comments