![isis people from kerala](/wp-content/uploads/2016/10/generic-terrorist.jpg)
തിരുനെൽവേലി: ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം സംശയിക്കുന്ന ഒരാള്‍ കൂടി എന്‍ഐഎ സംഘത്തിന്റെ പിടിയില്‍. തൊടുപുഴ സ്വദേശി സുബ്രഹ്മണ്യനാണ് തിരുനെൽവേലിയിൽ അറസ്റ്റിലായത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യലിനായി കൊച്ചിയില്‍ എത്തിക്കും. ആറ് പേരെ നേരത്തെതന്നെ അറസ്റ്റ് ചെയ്തിരുന്നു. ഈ സംഘത്തിലെ അംഗമാണ് സുബ്രഹ്മണ്യണെന്നും അധികൃതർ വ്യക്തമാക്കി.
കണ്ണൂരിൽ പാനൂരിനു സമീപം പെരിങ്ങത്തൂർ കനകമലയിൽനിന്ന് അഞ്ചുപേരെയും കോഴിക്കോട്ടെ കുറ്റ്യാടിയിൽനിന്ന് ഒരാളെയുമാണ് ഇന്നലെ എൻ.ഐ.എ സംഘം അറസ്റ്റ് ചെയ്തത്. ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റും ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായവര്‍ വിദേശത്തുള്ള ഐഎസ് തീവ്രവാദികളുമായി ബന്ധപ്പെട്ടിരുന്നുവെന്നും എന്‍ഐഎ സ്ഥിരീകരിച്ചിട്ടുണ്ട്.ചാറ്റിംഗിന്റെ വിശദാംശങ്ങള്‍ എന്‍ഐഎയും പൊലീസിന്റെ സ്‌പെഷ്യല്‍ സെല്ലും പരിശോധിക്കുകയാണ്.
Post Your Comments