India

പശുക്കളെ കശാപ്പ് ചെയ്യാന്‍ അനുവദിക്കരുത്; അന്തരീക്ഷം സുഖകരമാകില്ല- ബിജെപി എംഎല്‍എ

ഹൈദരാബാദ്: തങ്ങളുടെ വിശ്വാസത്തെ മാനിച്ചില്ലെങ്കില്‍ ഒരു സമാധാന അന്തരീക്ഷം ഉണ്ടാകുമെന്ന് ആരും കരുതേണ്ടെന്ന് ബിജെപി എംഎല്‍എയുടെ മുന്നറിയിപ്പ്. പശുക്കളെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്രവാദിത്വമാണ്. ബക്രീദിന് പശുക്കളെ കശാപ്പ് ചെയ്യാന്‍ അനുവദിക്കരുതെന്നും എംഎല്‍എ ടി രാജസിംഗ് പറയുന്നു.

ഗോസംരക്ഷണം ഏര്‍പ്പെടുത്താനും പശുക്കളെ കൊല്ലരുതെന്നും സുപ്രീംകോടതി വ്യക്തമാക്കിയതാണ്. എന്നാല്‍, വിധി ആരും പാലിക്കുന്നില്ല. കോടതി വിധി ലംഘിച്ച് ബക്രീദിന് നിരവധി പശുക്കളെ കശാപ്പ് ചെയ്യാനിരിക്കുകയാണ്. എല്ലാ പശുക്കളെയും സര്‍ക്കാര്‍ സംരക്ഷിക്കണമെന്ന് രാജസിംഗ് പറയുന്നു. സര്‍ക്കാര്‍ ഇതിന് തയ്യാറായില്ലെങ്കില്‍ സമാധാനാന്തരീക്ഷം തകരുമെന്നും എംഎല്‍എ മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button