IndiaNews

കൊളീജിയത്തിന്റെ പ്രവർത്തനങ്ങൾ സുതാര്യമല്ല :ജസ്റ്റിസ് ചെലമേശ്വര്‍

ന്യൂഡൽഹി: സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ചീഫ് ജസ്റ്റിസുമാരെ തെരഞ്ഞെടുക്കുന്ന സമിതിയായ കോളീജിയത്തിന്‍റെ പ്രവർത്തനങ്ങൾ സുതാര്യമല്ലെന്ന് ജസ്റ്റിസ് ജെ.ചെലമേശ്വർ അഭിപ്രായപ്പെട്ടു.ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗങ്ങളിൽ പങ്കെടുക്കില്ലെന്നും ചെലമേശ്വർ അറിയിച്ചു.മേൽക്കോടതികളിൽ ജഡ്‍ജിമാരാകാൻ യോഗ്യരല്ലാത്തവർക്കെതിരെ നിലനിൽക്കുന്ന ആരോപണങ്ങൾ ശരിയല്ലായെന്നു ചൂണ്ടിക്കാട്ടി അവർ യോഗ്യരാണെന്നു വരുത്തി തീർക്കാൻ വേണ്ടി മാത്രമാണ് ഇപ്പോൾ കൊളീജിയം കൂടുന്നതെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി.കൊളീജിയത്തിൽ നടക്കുന്നത് എന്താണെന്നും അതിന്‍റെ നടപടിക്രമം എന്താണെന്നും പുറത്തുള്ളവർ അറിയാത്തത് ദുഃഖകരമാണെന്നും ചെലമേശ്വർ കൂട്ടിച്ചേർത്തു. കൊളീജിയത്തെക്കാൾ മികച്ചത് നാഷണൽ ജുഡീഷ്യൽ അപ്പോയിന്‍റ്മെന്‍റ് കമ്മീഷൻ (എൻജെഎസി) ആണെന്നും ചെലമേശ്വർ തുറന്നു പറഞ്ഞു.
ചീഫ് ജസ്റ്റിസ് ടി.എസ്.താക്കൂർ, ജസ്റ്റിസുമാരായ എ.ആർ ദാവെ, ജെ.എസ് ഖേഖർ,ദിപക് മിശ്ര, ജെ.ചെലമേശ്വർ തുടങ്ങിയവരാണ് ഇപ്പോൾ കോളീജിയത്തിലുള്ളത്. കഴിഞ്ഞ 20 വര്‍ഷങ്ങളായി തുടരുന്ന കൊളീജിയം സംവിധാനത്തിനെതിരെ ആദ്യമായാണ് ഒരാള്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button