തിരുവനന്തപുരം: ആദിവാസികളെ സംരക്ഷിക്കാന്‍ കേന്ദ്രം നിയമഭേദഗതി നടത്തണമെന്ന് മന്ത്രി എ.കെ. ബാലന്. കേന്ദ്ര വനാവകാശ നിയമത്തിന് വിരുദ്ധമായി വനഭൂമി കൈവശം വച്ചിട്ടുള്ള ആദിവാസികളില്‍നിന്ന് തിരിച്ചു പിടിക്കണമെന്ന സുപ്രീം കോടതി വിധി തണലാക്കി കേരളത്തിലെ വനങ്ങളില്‍നിന്ന് ആദിവാസികളെ ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ സര്‍ക്കാര്‍ ശക്തമായി ചെറുക്കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ആദിവാസികളെ സംരക്ഷിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയമ ഭേദഗതി നടത്തണമെന്നും ആവശ്യമെങ്കില്‍ അപ്പീല്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിധി നടപ്പാക്കേണ്ടി വരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ 894 ആദിവാസി കുടുംബങ്ങള്‍ക്കാണ് ഭൂമി നഷ്ടപ്പെടുന്നത്. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ പകരം ഭൂമി നല്‍കും. ഇതിനുള്ള ഭൂമി കണ്ടെത്തുന്നതുവരെ ഇവരെ ഒഴിപ്പിക്കരുതെന്ന നിലപാട് സര്‍ക്കാര്‍ കോടതിയെ അറിയിക്കുമെന്നും ഇത് സുപ്രീം കോടതി അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments