ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹര്‍ജികള്‍ ഫെബ്രുവരി ആറിനു സുപ്രീം കോടതി പരിഗണിക്കും. സുപ്രിംകോടതി വിധി നടപ്പാക്കുന്നതിനു തടസം നിന്നുവെന്ന് ആരോപിച്ച് നല്‍കിയിട്ടുള്ള കോടതിയലക്ഷ്യ ഹര്‍ജികളും ഈ ദിവസം പരിഗണിക്കും. കേസ് വാദം കേള്‍ക്കുന്നതിനായി ബെഞ്ച് രൂപീകരിച്ചു കൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.
ശബരിമല വിധിക്കെതിരെ അമ്ബതോളം പുനഃപരിശോധനാ ഹര്‍ജികളാണ് നിലവില്‍ ഇപ്പോള്‍ കോടതിയിലുളളത്. ഇതിന് പുറമെ റിട്ട് ഹര്‍ജികളും ദേവസ്വം ബോര്‍ഡിന്റെ സാവകാശ ഹര്‍ജികളും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. ശബരിമല റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി എട്ടിന് കോടതി വാദം കേള്‍ക്കും.
Post Your Comments