ന്യൂഡല്‍ഹി : മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനുളള സാധ്യത പഠനത്തിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയതിനെതിര തമിഴ്നാട് കോടതിയലക്ഷ്യം കാട്ടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി തളളി. സാധ്യത പഠനത്തിന് അനുമതി നല്‍കിയതില്‍ എവിടെയാണ് കോടതി അലക്ഷ്യമെന്ന് സുപ്രീംകോടതി ചോദിച്ചു.
സുപ്രീംകോടതി ഹര്‍ജി തളളിയതോടെ കേരളത്തിന് പുതിയ മുല്ലപ്പെരിയാര്‍ നിര്‍മ്മിക്കുന്നതിനുളള സാധ്യത പഠനവുമായി മുന്നോട്ട് പോകാന്‍ കഴിയും എന്നാല്‍ തമിഴ്നാട് സര്‍ക്കാരിന്‍റെയോ സുപ്രീം കോടതിയുടേയോ അനുമതി ഇല്ലാതെ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങരുതെന്നും കോടതി വ്യക്തമാക്കി
Post Your Comments