തിരുവനന്തപുരം: ഇന്ത്യക്കാരും ഇപ്പോൾ വിവാഹത്തിന് വ്യത്യസ്തത തേടുന്ന കാര്യത്തില്‍ ഒട്ടും പിന്നിലല്ല. വിവാഹത്തില്‍ വൈവിധ്യം തേടിയുള്ള ഇന്ത്യക്കാരുടെ യാത്രയ്ക്ക് ഒപ്പം കൂടിയിരിക്കയാണ് ഇന്ത്യന്‍ റെയില്‍വേയും. വിവാഹപാര്‍ട്ടി ഓടുന്ന ട്രെയിനില്‍ ഒരുക്കാനുള്ള സൗകര്യങ്ങളുമായാണ് റെയില്‍വേയുടെ പുതിയ പരീക്ഷണം. ഇതിനായി ആഡംബര തീവണ്ടിയുമുണ്ട്.
ഇന്ത്യന്‍ റെയില്‍വേയുടെ വൈവിധ്യവത്കരണത്തിന്റെ ഭാഗമായാണ് ട്രെയിനുകള്‍ ഓഡിറ്റോറിയങ്ങളാക്കുന്ന നടപടിക്ക് തുടക്കമായത്. സഞ്ചരിക്കുന്ന ട്രെയിന്‍ ഇനി മുതൽ വിവാഹം ഉള്‍പ്പെടെയുള്ളവയ്ക്ക് വേദിയാകും. ട്രെയിനിലെ വിവാഹ പാക്കേജ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കു നിലവില്‍ വന്നു. ഇതോടെ ഇനി ട്രെയിനില്‍ വച്ചും ആര്‍ക്കും വിവാഹം കഴിക്കാം. അതിനുള്ള ഒരുങ്ങക്കങ്ങള്‍ ചെയ്യാന്‍ റെയില്‍വേ അധികൃതര്‍ തയ്യാറാണ്.
അതിഥികളുടെ എണ്ണം, ആവശ്യമായ ഭക്ഷണം, ആഡംബരം എന്നിവ മുന്‍കൂട്ടി അറിയിച്ചാല്‍ തിരഞ്ഞെടുക്കുന്ന പാതയില്‍ വിവാഹം നടത്താം. അലയടിക്കുന്ന സമുദ്രത്തിന് മുകളിലെ രാമേശ്വരത്തെ പാലത്തിലോ ഭാരതപ്പുഴയുടേയോ നേത്രാവതി പുഴയുടേയോ പ്രവാഹത്തിന് മുകളിലോ വിവാഹമാകാം.
ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ്ങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ(ഐആര്‍സിടിസി) നേതൃത്വത്തിലാണ് വിവാഹ പാക്കേജ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. മഹാരാജ എക്സ്പ്രസ്, ഡെക്കാന്‍ ഒഡീസ്സി തുടങ്ങിയ നക്ഷത്ര ആഡംബര ട്രെയിനുകള്‍ ടൂറിസം മേഖലയില്‍ ഇപ്പോള്‍ ഐആര്‍സിടിസി ഉപയോഗപ്പെടുത്തുന്നുണ്ട്. വിദേശികളും വിദേശ ഇന്ത്യക്കാരും വിവാഹ പാക്കേജില്‍ ആകൃഷ്ടരാകും എന്ന നിലയിലാണ് പദ്ധതിക്ക് തുടക്കം.
Post Your Comments