ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സംഘര്‍ഷം വ്യാപിക്കുന്നതിനിടയിലും ശാന്തിയുടേയും സമാധാനത്തിന്റേയും സന്ദേശം പകര്‍ന്ന് കശ്മീരില്‍ ഇന്തോ-പാക് വിവാഹം. കശ്മീരിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പാക് അധിനിവിശേ കശ്മീരില്‍ നിന്നുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. കശ്മീര്‍ പോലീസില്‍ സബ് ഇന്‍സ്‌പെക്ടറായ ഒവൈസ് ഗിലാനിയാണ് പാക് സ്വദേശിനിയെ വിവാഹം കഴിച്ചത്.
പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദിലെ ഫൈസ ഗിലാനി എന്ന പെണ്‍കുട്ടിയെയാണ് ഗിലാനി വിവാഹം കഴിച്ചത്. കശ്മീരില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ വധുവിന്റെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ശ്രീനഗറിലെ ഒരു ഹോട്ടലില്‍ വച്ചാണ് വിവാഹം നടന്നത്.
വരന്റെയും വധുവിന്റെയും കുടുംബങ്ങള്‍ ബന്ധുക്കളാണെങ്കിലും ഇന്ത്യ-പാക് വിഭജനത്തെ തുടര്‍ന്നാണ് ഇരു കുടുംബങ്ങളും രണ്ട് രാജ്യങ്ങളിലായത്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി തവണ മാറ്റി വച്ചതിന് ശേഷമാണ് കഴിഞ്ഞ ദിവസം വിവാഹം നടന്നത്.
Post Your Comments