ഹരാരേ: ബൗൺസർ കൊണ്ട് ബാറ്റ്‌സ്മാന്റെ ഹെൽമെറ്റ് രണ്ട് കഷണമാകുമോ? ആകുമെന്ന് തന്നെയാണ് ഉത്തരം. അതിനുള്ള ഉത്തമ ഉദാഹരണമാണ് പാകിസ്താൻ-സിംബാബ്‌വെ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിലുണ്ടായ സംഭവം.
Also Read: ഇന്ത്യൻ ജനതക്കൊപ്പം; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് ഫ്രാൻസ്
അന്താരാഷ്ട്ര അരങ്ങേറ്റത്തിനിറങ്ങിയ അർഷാദ് ഇഖ്ബാലിന്റെ മാരക ബൗൺസർ സിംബാബ്‌വെ താരം തിനാഷെ കമുൻഹുകാംവെയുടെ ഹെൽമെറ്റ് ഇളക്കി. ഇതോടെ ഹെൽമെറ്റിന്റെ പുറംപാളി പൂർണമായും അടർന്നു വീഴുകയായിരുന്നു. അർഷാദ് ഇഖ്ബാലിന് വെറും 20 വയസ് മാത്രമാണ് പ്രായമെന്നതാണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നത്.
Those dreadlocks surely saved Kamunhukamwe from potential concussion after getting hit by an Arshad Iqbal bouncer ? #ZIMvPAK @ZimCricketv #VisitZimbabwe pic.twitter.com/3n6oxjVn8K
— Kuda Jr (@kudaville) April 23, 2021
പന്ത് ഹെൽമെറ്റിൽ തട്ടിയതിന് പിന്നാലെ നോൺ സ്‌ട്രൈക്കർ മറുമാണിയും പാക് താരങ്ങളും കമുൻഹുകാംവെയുടെ അരികിൽ ഓടിയെത്തി. ടീം ഫിസിയോ എത്തി താരത്തിന്റെ ആരോഗ്യനില പരിശോധിച്ച ശേഷമാണ് മത്സരം പുനരാരംഭിച്ചത്. താരത്തിന് മറ്റ് പ്രശ്‌നങ്ങളില്ല എന്നാണ് റിപ്പോർട്ട്. ഓസീസ് താരം ഫിലിപ് ഹ്യൂസിന്റെ മരണം നൽകിയ ഞെട്ടൽ മാറും മുൻപാണ് വീണ്ടുമൊരു ബൗൺസർ ദുരന്തത്തിൽ നിന്നും ബാറ്റ്‌സ്മാൻ രക്ഷപ്പെട്ടത്.
Post Your Comments