Latest NewsNewsInternational

ഇത് വെറും തുടക്കം മാത്രം; പാളയത്തിൽ ഒറ്റപ്പെട്ട് ഇമ്രാൻ ഖാൻ, രാജി വെച്ച് പുറത്തു പോകൂ എന്ന് ആഹ്വാനം

വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ പടക്കളത്തിൽ നിന്ന് തന്നെ പടയൊരുക്കം. ഇമ്രാൻ ഖാന് അഭിമാനമുണ്ടെങ്കിൽ രാജി വെച്ച് പുറത്തുപോകണമെന്ന് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ബുട്ടോ സർദാരി ആവശ്യപ്പെട്ടു. സർക്കാരിനെതിരായ ജനവികാരമുണ്ടായതോടെ പിടിച്ചു നിൽക്കാൻ കഴിയാതെ വന്നിരിക്കുകയാണ് ഇമ്രാൻ ഖാനും കൂട്ടാളികൾക്കും.

Also Read:സ്വർണവില ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ; പവന് വീണ്ടും വില കുറഞ്ഞു

ഇമ്രാൻ ഖാൻ സർക്കാർ വലിയൊരു അവസാനത്തിലേക്കാണ് പോകുന്നതെന്ന് ബിലാവൽ പറഞ്ഞു. ജനാധിപത്യമാണ് ഇതിനെല്ലാമുള്ള പ്രതികാരം എന്നാണ് ബിലാവൽ പറയുന്നത്. ഇമ്രാൻ ഖാന് അഭിമാനമുണ്ടെങ്കിൽ ഇപ്പോൾ രാജിവെച്ച് പുറത്ത് പോകേണ്ടതാണ്. ഇന്നു തന്നെ ഇമ്രാൻ ഖാൻ രാജിക്കത്ത് സമർപ്പിക്കണം. ഇത് പ്രതിപക്ഷത്തിൻ്റെ മാത്രമല്ല, ഭരണപക്ഷത്തിൻ്റെയും ജനങ്ങളുടെയും ആവശ്യമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

പാക് പ്രധാനമന്ത്രി പാർലമെന്റിൽ എത്താറില്ല എന്നതിന്റെ പ്രധാന തെളിവാണ് സർക്കാർ സ്ഥാനാർത്ഥി പരാജയപ്പെടുക എന്നത്. ആയതിനാൽ, ഇമ്രാന് പ്രധാനമന്ത്രി സ്ഥാനത്തിരിക്കാൻ ഒരു യോഗ്യതയുമില്ലെന്നും ബിലാവൽ ആരോപിച്ചു. ഭരണപ്രതിസന്ധി രൂക്ഷമായതോടെ ഇമ്രാൻ ഖാൻ വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് നിരവധി പേർ ഇമ്രാൻ ഖാനെതിരെ രംഗത്ത് വന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button