Latest NewsNewsIndia

പഞ്ചാബ് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമം: രണ്ട് പാക് ഭീകരരെ സൈന്യം വധിച്ചു

ചണ്ഡീഗഡ്: പഞ്ചാബ് അതിർത്തിയിൽ പാക് ഭീകരരെ വധിച്ച് സുരക്ഷാ സേന. പാകിസ്ഥാനിൽ നിന്നും നുഴഞ്ഞു കയറാൻ ശ്രമിച്ച രണ്ട് പേരെയാണ് ആക്രമണത്തിലൂടെ സൈന്യം കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ താർ താരൻ ജില്ലയിലെ ഭിഖിവിന്ദ് സബ് ഡിവിഷനിലെ ഖൽറ ഗ്രാമത്തിന് സമീപമായിരുന്നു സംഭവം. സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ് സൈന്യം.

ബിഎസ്എഫിന്റെ 103 ബറ്റാലിയനിലെ ഉദ്യോഗസ്ഥർ രാത്രി 11 മണിയോടെ തെഹ് കലാൻ ബോർഡർപോസ്റ്റിന് (ബിഒപി) സമീപം ഇന്ത്യൻ ഭാഗത്ത് മുള്ളുവേലി വേലിക്കും സീറോ ലൈനിനും ഇടയിൽ സംശയാസ്പദമായ രീതിയിൽ ചില ചലനം ശ്രദ്ധയിൽപ്പെടുകയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ഭീകരരെ തിരിച്ചറിഞ്ഞ സൈന്യം ഇവരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടപ്പോൾ തിരിച്ച് വെല്ലുവിളിച്ച ശേഷം ഇവർ പാകിസ്താനിലേക്ക് ഓടിപ്പോകാൻ ശ്രമിച്ചു. ഇതോടെയാണ് ബിഎസ്എഫ് ജവാന്മാർ വെടിയുതിർത്തത്. അക്രമികൾ രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഭവസ്ഥലത്ത് നിന്നും രണ്ട് ചാക്കുകൾ കണ്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button