കാശ്മീര്‍ : തീവ്രവാദികളെ ഇന്ത്യയിലേക്ക് കടത്താനായി പാക്കിസ്ഥാന്‍ നിര്‍മ്മിച്ച വന്‍ തുരങ്കം കണ്ടെത്തി. ഭൂമിയ്ക്കടിയിലൂടെയുള്ള 150 മീറ്റര്‍ നീളമുള്ള തുരങ്കമാണ് ശനിയാഴ്ച കണ്ടെത്തിയത്. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ കണ്ടെത്തുന്ന രണ്ടാമത്തെ തുരങ്കമാണ് ഇത്. ശനിയാഴ്ച കണ്ടെത്തിയ തുരങ്കത്തിന് ആറ് മുതല്‍ എട്ട് വര്‍ഷം വരെ പഴക്കമുണ്ടാവുമെന്നാണ് ബിഎസ്എഫ് വ്യക്തമാക്കുന്നത്.
പാക്കിസ്ഥാനില്‍ നിന്നുള്ള നുഴഞ്ഞു കയറ്റത്തിന് വലിയ രീതിയില്‍ ഈ തുരങ്കം ഉപയോഗിച്ചിട്ടുണ്ടാവാമെന്നാണ് ബിഎസ്എഫ് പറയുന്നത്. ഈ തുരങ്കം കണ്ടെത്തിയ മേഖലയിലേക്ക് പാക് ഔട്ട് പോസ്റ്റുകളില്‍ നിന്ന് വെടിവയ്പ് സജീവമായിരുന്നതായും ബിഎസ്എഫ് ചൂണ്ടിക്കാട്ടുന്നു. നിയന്ത്രണ രേഖ മുറിച്ച് കടക്കല്‍ അസാധ്യമാകുമ്പോള്‍ തീവ്രവാദികള്‍ ഇത്തരം ടണലുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നഗ്രോടാ ഏറ്റുമുട്ടലിന് ശേഷം ഇത്തരം ടണലുകള്‍ കണ്ടെത്താനുള്ള പ്രത്യേക തിരച്ചിലുകള്‍ ബിഎസ്എഫ് ഊര്‍ജ്ജിതമാക്കിയിരുന്നു.
Post Your Comments