കോഴിക്കോട് : നാദാപുരം അസ്ലം വധക്കേസില്‍ കൂടുതല്‍ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാദാപുരത്തെ സിപിഐ(എം) പ്രവര്‍ത്തകന്‍ ഷിബിന്‍ വധക്കേസില്‍ കോടതി വെറുതെ വിട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലമിനെ കഴിഞ്ഞമാസം 12 നായിരുന്നു ഒരു സംഘം ആളുകള്‍ വെട്ടിക്കൊന്നത്.
കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരാണ് കസ്റ്റഡിയിലെന്നാണ് ലഭിക്കുന്ന വിവരം. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. അസ്ലം വധ കേസ്സ് അന്വേഷിച്ച എ.എസ്.പി കറുപ്പ സ്വാമിയെ മാറ്റിയത് നേരത്തെ വിവാദമായിരുന്നു. അസ്ലമിനെ കൊല്ലാന്‍ ഒത്താശ ചെയ്ത നാദാപുരം വെള്ളൂര്‍ സ്വദേശി രമീഷിനെയും കൊലയാളികള്‍ക്ക് ഒളിത്താവളം ഒരുക്കിയ കാസര്‍കോട് ബങ്കളം സ്വദേശി അനിലിനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments