
ഹുബ്ലി: അച്ഛനും അമ്മയും മരിച്ച് കിടക്കുന്നത് അറിയാതെ ഇരുവരെയും വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന മൂന്ന് വയസുകാരൻ വേദനയാകുന്നു. കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലാണ് സംഭവം. കുട്ടിക്കരികിൽ കിടക്കുന്ന അച്ഛനും അമ്മയും ഏറെനേരമായി എഴുനേൽക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മാതാപിതാക്കൾ മരിച്ചു കിടക്കുകയാണെന്ന് വ്യക്തമായത്.
ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഗഡാഗില്‍ നിന്നുള്ള ട്രെയിനില്‍ ഞായറാഴ്ച രാത്രിയാണ് ദമ്പതികള്‍ മുനീറാബാദ് റെയില്‍വേ സ്‌റ്റേഷനില്‍ വന്നതെന്നും ഹുളിഗമ്മ ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നു എന്നും വ്യക്തമായി . ഇരാന തലാവാര്‍ (50), മഞ്ജുള (40) എന്നിവരാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. മരണകാരണം വ്യക്തമായിട്ടില്ല.
Post Your Comments