Latest NewsNewsIndia

ന്യൂസ്പേപ്പറിൽ തീവണ്ടി മാതൃക തീർത്ത് 12 വയസ്സുകാരൻ, പ്രശംസിച്ച് റെയിൽവേ

കോവിഡ് കാലത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ സമയം പലരും പല രീതിയിലാണ് ചിലവഴിക്കുന്നത്. എന്നാൽ തൃശ്ശൂരിൽ നിന്നുള്ള ഒരു കൊച്ചു മിടുക്കൻ ട്രെയിൻ നിർമിച്ച് സോഷ്യൽ മീഡിയയുടെ ശ്രദ്ധപിടിച്ചു പറ്റിയിരിക്കുകയാണ്. ന്യൂസ് പേപ്പറുകൾ ഉപയോ​ഗിച്ചാണ് പന്ത്രണ്ടുകാരനായ അദ്വൈത് കൃഷ്ണ ട്രെയിൻ നിർമിച്ചിരിക്കുന്നത്.

ഒരു കൽക്കരി എൻജിനും, രണ്ട് ബോഗികളും ചേർന്ന ട്രെയിനിന്റെ ചെറു രൂപമാണ് അദ്വൈത് ഉണ്ടാക്കിയിരിക്കുന്നത്. പൂർണമായും ന്യൂസ് പേപ്പർ ഉപയോഗിച്ചാണ് ട്രെയിൻ തയ്യാറാക്കിയത്. വെറും 3 ദിവസം കൊണ്ട് 33 ന്യൂസ് പേപ്പർ ഷീറ്റുകളും, 10 എ4 ഷീറ്റുകളും പശയും ഉപയോ​ഗിച്ചാണ് ട്രെയിനിന്റെ നിർമ്മാണം.

അദ്വൈതിന്റെ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഈ മിടുക്കന്റെ കഴിവിനെ പ്രശംസിച്ചുകൊണ്ട്  റെയിൽവേ മന്ത്രാലയം തന്നെ സമൂഹ മാധ്യമങ്ങളിൽ വിഡിയോയും ചിത്രവും പോസ്റ്റ് ചെയ്തു. “അദ്വൈത് കൃഷ്ണയെ പരിചയപ്പെടാം. കേരളത്തിലെ തൃശ്ശൂരിൽ നിന്നുള്ള 12 വയസുള്ള ഈ കൊച്ചു മിടുക്കൻ തന്റെ ക്രീയാത്മകതയിൽ നിർമ്മിച്ചത് ന്യൂസ് പേപ്പറിൽ ട്രെയിൻ. യഥാർത്ഥ തീവണ്ടിയോട് ഏറെ സാമ്യം പുലർത്തുന്ന ന്യൂസ് പേപ്പർ മാതൃക തയ്യാറാക്കാൻ വെറും 3 ദിവസമേ വേണ്ടി വന്നുള്ളൂ” റെയിൽവേ ട്വിറ്ററിൽ കുറിച്ചു. ഇതോടൊപ്പം റെയിൽവേ പോസ്റ്റ് ചെയ്ത വിഡിയോയിൽ അദ്വൈത് കൃഷ്ണ എങ്ങനെ ട്രെയിൻ നിർമ്മിച്ച് എന്നുള്ളതും പ്രതിപാദിക്കുന്നുണ്ട്.

2.05 മിനിറ്റ് ദൈർഖ്യമുള്ള വീഡിയോയ്ക്ക് അൻപതിനായിരത്തിലധികം വ്യൂ ലഭിച്ചിട്ടുണ്ട്. ധാരാളം പേർ അദ്വൈതിനെ പ്രശംസിച്ചും മീഡിയിൽ സോഷ്യൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ” പ്രിയപ്പെട്ട റെയിൽവേ, ഈ കുട്ടിക്ക് റയിൽവെയുടെ ഗവേഷണ വിഭാഗത്തിൽ ഒരവസരം കൊടുക്കുക. തീവണ്ടിഗതാഗതത്തിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ അവൻ കണ്ടുപിടിക്കും”, ഒരു ട്വിറ്റർ ഉപഭോക്താവ് കുറിച്ചു. ചേർപ്പ് സിഎൻഎൻ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് അദ്വൈത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button