ThrissurNattuvarthaLatest NewsKeralaNews

പോര്‍ക്കുളത്ത് തെരുവ് നായ ആക്രമണം : ഭിന്നശേഷിക്കാരനായ ഒൻപത് വയസുകാരന് ​ഗുരുതര പരിക്ക്

മടപ്പാട്ട് പറമ്പില്‍ മുഹമ്മദ് ഫൈസലിനാണ് പരിക്കേറ്റത്

തൃശൂര്‍: പോര്‍ക്കുളത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ ഭിന്നശേഷിക്കാരനായ ഒൻപത് വയസുകാരന് ഗുരുതര പരിക്കേറ്റു. വീടിന് സമീപം കളിക്കുകയായിരുന്ന മടപ്പാട്ട് പറമ്പില്‍ മുഹമ്മദ് ഫൈസലിനാണ് പരിക്കേറ്റത്. കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Read Also : ചൈനീസ് യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം: നിർദ്ദേശം നൽകി ഖത്തർ

ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. പോര്‍ക്കുളം സെന്‍ററിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന മണപ്പാട്ടുപറമ്പില്‍ അഫ്സല്‍, ആബിദ എന്നിവരുടെ മകനാണ് പരിക്കേറ്റ ഫൈസല്‍. അഫ്സലും ആബിദയും ഫൈസലും ഭിന്നശേഷിക്കാരാണ്. കേള്‍വിയില്ലാത്തതിനാല്‍ നായ കുരച്ചുകൊണ്ട് വരുന്നത് കുട്ടി ശ്രദ്ധിച്ചില്ല. നായയുടെ ആക്രമണത്തിൽ ഫൈസലിന്‍റെ കൈയ്ക്കും മുഖത്തും കഴുത്തിലും ചുണ്ടിലുമാണ് പരിക്കേറ്റത്.

ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് നായയെ ഓടിച്ച് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ ദിവസം നായയുടെ കുട്ടി വണ്ടിയിടിച്ച് ചത്തിരുന്നു. അതിനുശേഷമാണ് നായ ആക്രമണസ്വഭാവം കാണിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button