Latest NewsInternational

3 വയസുകാരിയെ കരടിക്കൂട്ടിലേക്ക് എറിഞ്ഞു നൽകി പെറ്റമ്മ: പാഞ്ഞടുത്ത് കരടി, ഒടുവിൽ ഏവരെയും ഞെട്ടിച്ച് നിർണായക നീക്കം

കരടിയുടെ കൂട്ടിലേക്ക് മൂന്ന് വയസുകാരിയെ എറിഞ്ഞു നൽകി പെറ്റമ്മയുടെ ക്രൂരത. ഉസ്‌ബെസ്‌കിസ്താനിലെ ഒരു മൃഗശാലയിലാണ് സംഭവം. കുഞ്ഞുമായി എത്തിയ യുവതി കുട്ടിയെ കരടിക്കൂടിന്റെ റെയ്‌ലിങ്‌സിനു മുകളിലൂടെ തൂക്കി പിടിച്ച് കരടിയുടെ ശ്രദ്ധയാകർഷിച്ച ശേഷം താഴേക്ക് ഇട്ടു നൽകുക ആയിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് മറ്റുള്ളവർ അടുത്തെത്തിയപ്പോഴേക്കം ആ അമ്മ സ്വന്തം മകളെ കരടിക്കൂട്ടിലേക്ക് ഇട്ടു കഴിഞ്ഞിരുന്നു.

താഴേക്ക് വീണ കുട്ടിയെ കണ്ട് കരടി പാഞ്ഞെത്തുകയും ചെയ്തു. എന്നാൽ കുട്ടിയുടെ ഭാഗ്യം കൊണ്ട് മാത്രമാണ് വലിയ അപകടത്തിൽ നിന്നും രക്ഷപെട്ടത്. അവസരോചിതമായ ഇടപെടൽ നടത്തിയ മൃഗശാലയിലെ സുരക്ഷാ ഉദ്യോഗസ്ഥർ എത്തി കുട്ടിയെ കരടിക്കൂട്ടിൽ നിന്നും പുറത്തേക്ക് എടുക്കുക ആയിരുന്നു. കുട്ടിയെ റെയിലിങ്‌സിനു മുകളിലൂടെ കരടി കൂട്ടിലേക്ക് താഴ്‌ത്തി പിടിച്ചതോടെ കുട്ടി കരഞ്ഞു. ഇത് കണ്ട് മറ്റുള്ളവർ അടുത്തേക്ക് എത്തിയപ്പോഴേക്കും യുവതി കുഞ്ഞിനെ കൂട്ടിലേക്ക് ഇടുകയായിരുന്നു.

read also: മീഡിയ വൺ പ്രക്ഷേപണത്തിന് കേന്ദ്ര സർക്കാറിന്റെ നിരോധനം

ഇരയെ കിട്ടിയ സന്തോഷത്തിൽ സുസു എന്ന കരടി കുഞ്ഞിന് അടുത്തേക്ക് പാഞ്ഞടുത്തു. എന്നാൽ കരടി കൂടിനുള്ളിലെ കിടങ്ങിലേക്ക് വീണതിനാൽ കുട്ടിയുടെ അടുത്തെത്താൻ കരടിക്ക് കഴിഞ്ഞില്ല. ഈ സമയം കൊണ്ട് മൃഗശാലയിലെ ആറ് സുരക്ഷാ ഉദ്യോഗസ്ഥരെത്തി കുട്ടിയെ രക്ഷപ്പെടുത്തി. കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റം തെളിഞ്ഞാൽ 15 വർഷം ജയിൽ ശിക്ഷ ലഭിക്കും. മുകളിൽ നിന്നുള്ള വീഴ്ചയിൽ തലയ്ക്ക് പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button