KeralaNattuvarthaLatest NewsNewsInternational

നൊമ്പരമായി കുഞ്ഞു ഇവ സൂസന്‍;‌മലയാളി ദമ്പതികളുടെ ചികിത്സയിലിരുന്ന ഒന്നരവയസുകാരി മകള്‍ അന്തരിച്ചു‍

വിമാനസര്‍വ്വീസുകളെല്ലാം നിര്‍ത്തിയതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിഞ്ഞില്ല

ഷാർജ; മസ്തിഷ്‌ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മലയാളി ദമ്പതികളുടെ ഒന്നരവയസുകാരി മകള്‍ ഷാര്‍ജയില്‍ അന്തരിച്ചു. കോട്ടയം കൊല്ലാട് സ്വദേശി ടിറ്റോ കളപ്പുരയ്ക്കല്‍ ജോയ്, മോള്‍സി തോമസ് എന്നിവരുടെ മകള്‍ ഇവ സൂസന്‍ ടിറ്റോയാണ് മരിച്ചത്.

കൂടാതെ മസ്തിഷ്‌ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ഇവ സൂസന്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു. ഷാര്‍ജ അല്‍ഖാസിമിയ ആശുപത്രിയിലായിരുന്നു ഇവ സൂസന്‍ ചികിത്സയില്‍ കഴിഞ്ഞത്.

എന്നാൽ അതിനിടെയാണ് മരണം സംഭവിച്ചത്. കൊറോണയുടെ പശ്ചാത്തലത്തില്‍ വിമാനസര്‍വ്വീസുകളെല്ലാം നിര്‍ത്തിയതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ മൃതദേഹം ഷാര്‍ജയില്‍ കബറടക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button