ന്യൂഡല്‍ഹി : പാക്കിസ്ഥാന് ശക്തമായ താക്കീതുമായി ബലൂചി ഭാഷയില്‍ ആകാശവാണി പ്രക്ഷേപണം തുടങ്ങുന്നു. ആകാശവാണിക്ക് ഇതിനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കിയതായി വാര്‍ത്താ ഏജന്‍സി എന്‍എന്‍ഐയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ബലൂചിസ്ഥാനെക്കുറിച്ചു പരാമര്‍ശിച്ചതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം.
ഇറാനുമായും അഫ്ഗാനിസ്ഥാനുമായും അതിര്‍ത്തി പങ്കിടുന്ന പാക്ക് പ്രവിശ്യയാണ് ബലൂചിസ്ഥാന്‍. പാക്ക് പ്രവിശ്യയായ ബലൂചിസ്ഥാനില്‍ നടക്കുന്ന സ്വാതന്ത്ര്യസമരത്തെ അനുകൂലിച്ചും അതിനെ അടിച്ചമര്‍ത്തുന്ന പാക്ക് നയത്തെ പരോക്ഷമായി അപലപിച്ചുമായിരുന്നു ചെങ്കോട്ടയിലെ മോദിയുടെ വാക്കുകള്‍. ഇതിനുപിന്നാലെ മോദിയെ അഭിനന്ദിച്ച് ബലൂചിസ്ഥാന്‍ നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.സ്വതന്ത്ര ബലൂചിസ്ഥാന്‍ എന്ന ആവശ്യത്തിനു പാക്കിസ്ഥാന്റെ ചരിത്രത്തോളം പഴക്കമുണ്ട്.
1970 കളില്‍ നടന്ന പ്രക്ഷോഭത്തെ പാക്കിസ്ഥാന്‍ അടിച്ചമര്‍ത്തി. ബലൂചിസ്ഥാനില്‍ ഇന്ത്യ വിഘടനവാദം വളര്‍ത്തുന്നുവെന്നു പാക്കിസ്ഥാന്‍ കാലാകാലങ്ങളായി ആരോപിച്ചു വരുന്നുണ്ട്.ബലൂചിസ്ഥാന്‍. വിസ്തൃതിയില്‍ പാക്കിസ്ഥാന്റെ മൂന്നില്‍ രണ്ടോളം വരും. എന്നാല്‍ പാക്ക് ജനസംഖ്യയുടെ അഞ്ചിലൊന്നേ ഇവിടെയുള്ളൂ. പ്രകൃതിവാതക നിക്ഷേപവും ധാതുക്കളും കൊണ്ടു സമ്പന്നമാണിവിടം.
Post Your Comments