![](/wp-content/uploads/2021/08/taliban-3.jpg)
കാണ്ഡഹാർ: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ ടെലിവിഷൻ, റേഡിയോ ചാനലുകളിൽ സംഗീതവും സ്ത്രീ ശബ്ദങ്ങളും നിരോധിച്ച് താലിബാൻ. ആഗസ്റ്റ് 15 ന് താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്ത ശേഷം ചില മാധ്യമങ്ങൾ അവരുടെ വനിതാ റിപ്പോർട്ടർമാരെ ജോലിയിൽ നിന്നും നീക്കം ചെയ്തിരുന്നു. നിരവധി വനിതാ ജീവനക്കാരോട് അവരുടെ സുരക്ഷയെ കരുതി ജോലിസ്ഥലങ്ങളിൽ നിന്ന് മടങ്ങാൻ കമ്പനികൾ ആവശ്യപ്പെട്ടിരുന്നു.
കാണ്ഡഹാറില്‍ സംഗീതത്തിനും ടിവി-റോഡിയോ ചാനലുകളിലെ സ്ത്രീശബ്ദങ്ങള്‍ക്കും താലിബാന്‍ വിലക്കേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. നിലവില്‍ കാണ്ഡഹാറില്‍ ടിവി-റോഡിയോ ചാനലുകളിലെ സ്ത്രീശബ്ദങ്ങള്‍ക്കും താലിബാന്‍ വിലക്കേര്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നിരുന്നാലും, സ്ത്രീകൾക്ക് ജോലി തുടരാൻ അനുവദിക്കുമെന്നും ഇസ്ലാമിക നിയമപ്രകാരം പഠിക്കാൻ അനുവദിക്കുമെന്നും താലിബാൻ ഉറപ്പുനൽകി.
എന്നാൽ, താലിബാൻ നൽകിയ വാഗ്ദാനങ്ങൾക്ക് വിരുദ്ധമായി, സ്ത്രീകൾ അവരുടെ ദൈനംദിന ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടാൻ തുടങ്ങി എന്നാണ് പ്രാദേശിക മാധ്യമങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ കാണിക്കുന്നത്. ഇത് കൂടാതെ അഫ്ഗാനിസ്താനിലെ പാഞ്ച്ഷിർ താഴ്‌വരയിൽ താലിബാൻ ഭീകരൻ ഇന്റർനെറ്റ് സേവനത്തിന് വിലക്കേർപ്പെടുത്തിഎന്നും റിപ്പോർട്ടുകളുണ്ട്.
Post Your Comments