മനുഷ്യന് ഒഴിച്ചുകൂടാനാകാത്ത പല ശീലങ്ങളും സൃഷ്‌ടിച്ച ഭൂമിയിലെ ഏറ്റവും വലിയ ക്രിയാത്മകമായ കണ്ടുപിടിത്തമായിരുന്നു റേഡിയോ. വർഷം 1923, ഇന്ത്യയിലെ മനുഷ്യർക്ക് പരിചിതമല്ലാത്ത എന്തോ ഒന്ന് ശബ്ദങ്ങളിലൂടെ അവരോട് സംസാരിച്ചു തുടങ്ങിയ കാലം.ലോക ജനതയുടെ മുഴുവൻ കാഴ്ചപ്പാടുകൾ മാറുന്നതും പുതിയ പുതിയ വിവരങ്ങൾ ജനങ്ങളിലേക്ക് പങ്കുവെയ്ക്കപ്പെടുന്നതും റേഡിയോ സംപ്രേക്ഷണം ചെയ്തു തുടങ്ങിയതിൽപിന്നെയാണ്.ഒരുപാട് മനുഷ്യരുടെ ജീവിതോപാധിയാക്കി ശബ്ദത്തെ മാറ്റിയ, ഒരുപാട് മനുഷ്യരുടെ അറിവുകളിലും, ക്രിയാത്മകതകളിലും, ആനന്ദങ്ങളിലും വലിയ പങ്കുവഹിച്ച ഒന്നാണ് റേഡിയോ.
ശാസ്ത്ര കണ്ടുപിടിത്തങ്ങളുടെ ചരിത്രത്തിൽ വളരെ കോലാഹലമുണ്ടാക്കിയ ഒന്നായിരുന്നു റേഡിയോയുടെ കണ്ടുപിടിത്തം. ഗൂഗ്ലിയെൽമോ മാർക്കോണിയാണ് 1859 പൊതുവേ റേഡിയോയുടെ ഉപജ്ഞാതാവായി പ്രചരിക്കപ്പെടുന്നത് എങ്കിലും അതിന്റെ കണ്ടുപിടിത്തത്തിന് മേലുള്ള പ്രധാന പേറ്റൻറ് ഇപ്പോൾ നിലവിലുള്ളത് നിക്കോള ടെസ്ല എന്ന സെർബിയൻ-അമേരിക്കൻ ശാസ്ത്രകാരന്റെ പേരിലാണ്. 1895-ൽ 80 കിലോമീറ്റർ ദൂരെ വരെ റേഡിയോ സന്ദേശം അയയ്ക്കാനുള്ള ടെസ്ലയുടെ പദ്ധതി ഒരു ദൗർഭാഗ്യകരമായ തീപ്പിടുത്തത്തെ തുടർന്നു മുടങ്ങുകയുണ്ടായി.തൊട്ടടുത്ത വർഷം 6 കിലോമീറ്റർ ദൂരെയ്ക്ക് സന്ദേശം അയയ്ക്കാൻ മാർക്കോണിയ്ക്ക് കഴിയുകയും ലോകത്തിലെ ഈ കണ്ടുപിടിത്തത്തിൽ നൽകപ്പെടുന്ന ആദ്യത്തെ പേറ്റൻറ് ഇംഗ്ലണ്ടിൽ മാർക്കോണിയ്ക്ക് നൽകപ്പെടുകയും ചെയ്തു.
ചരിത്രം എന്തുമാകട്ടെ പക്ഷെ ഇന്നിപ്പോ ഒരു നൊസ്റ്റാൾജിക് ഓർമ്മയായി മാറിയിരിക്കുകയാണ് നമ്മുടെ റേഡിയോ. മറ്റു പല എന്റർടൈൻമെന്റ് മേഖലകളും ശക്തിപ്രാപിച്ചതോടെയാണ് റേഡിയോ ഓർമ്മകളിലേക്ക് മാത്രമായി ചുരുങ്ങിയിരിക്കുന്നത്.നമ്മുടെ നാട്ടിലെ ചായക്കടകളിൽ അതിരാവിലെയുള്ള വാർത്താ പാരായണവും, നട്ടുച്ചയ്ക്കുള്ള സിനിമാപ്പാട്ടുകളുടെ മീൻ പൊരിക്കുന്ന മണവും, എല്ലാം ഇപ്പോൾ ഓർമ്മകളിലേക്ക് മാത്രമായി ചുരുങ്ങിയിട്ടുണ്ട്. റേഡിയോ അതൊരു വലിയ ആരവമാണ് ലോൿഅത്തിൽ സൃഷ്ടിച്ചത്. അന്നും ഇന്നും മനുഷ്യന് കേൾക്കാനും അറിയാനുമുള്ള ആഗ്രഹങ്ങളെ അതിഭംഗിയായി സൂക്ഷിക്കുന്നതും അതേ റേഡിയോ തന്നെയാണ്. ഓർമ്മകൾക്ക് തന്നെയാണ് എന്നും കനം കൂടുതൽ. അതേയോർമ്മകൾ റേഡിയോയുമായി ഒരുപാട് ബന്ധപ്പെട്ട് കിടക്കുന്നുണ്ട്.
Post Your Comments