തിരുവനന്തപുരം: സുപ്രസിദ്ധ റേഡിയോ താരം ടി പി രാധാമണി നിര്യാതയായി. 84 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങൾ കാരണം ആയിരുന്നു അന്ത്യം. സംസ്‌കാരം രാവിലെ 10 ന് തൈക്കാട് ശാന്തികവാടത്തില്‍. തിരുവനന്തപുരത്ത് പൂജപ്പുരയ്ക്ക് സമീപം സ്വവസതിയിലായിരുന്നു മരണം.
ആകാശവാണിയിൽ ടി പി രാധാമണിയുടെ ശബ്ദം മലയാളികൾക്ക് മറക്കാനാവാത്ത ഒരനുഭവമാണ്. ആകാശവാണി തിരുവനന്തപുരം നിലയത്തിലെ ആദ്യകാല പ്രക്ഷേപകയും റേഡിയോ നാടകങ്ങളിലെ നിരവധി അവിസ്‌മരണീയ കഥാപാത്രങ്ങള്‍ക്ക് ശബ്ദം പകരുകയും ചെയ്‌തകലാകാരി ആയിരുന്നു രാധാമണി.
Post Your Comments