കുന്നന്താനം : നിവേദനങ്ങൾ കൊടുത്തിട്ടും നടപടിയൊന്നും ഉണ്ടാകാത്തതിനെത്തുടർന്ന് തകർന്നു കിടക്കുന്ന അമ്പലത്തിങ്കൽ പടി – കുന്നന്താനംറോഡിലേക്ക് തൂമ്പയും,കൈക്കോട്ടുമായി ബി.ജെ.പി പ്രവർത്തകരും നാട്ടുകാരും ഇറങ്ങി . റോഡിലെ ശോചനീയാവസ്ഥക്ക് എതിരെയാണ് സമരത്തിനൊപ്പം സേവനവും എന്ന സമര പരിപാടി നടന്നത്.
കുന്നന്താനം ആറാം വാർഡ് മെമ്പർ ശ്രീമതി. സേതുലക്ഷ്മി ഉദ്ഘാടനം ചെയ്ത ഈ സേവന പരിപാടിയിൽ റോഡിലെ കുഴികൾ മണ്ണ് ഇട്ടു മൂടുവാൻ മെമ്പർക്കും, സഹപ്രവർത്തകർക്കുമൊപ്പം നാട്ടുകാരും കൂടി . കുന്നന്താനം പഞ്ചായത്തിലെ തകർന്നു കിടക്കുന്ന റോഡുകൾ നന്നാക്കുവാൻ വേണ്ടപ്പെട്ടവർ ശ്രമിച്ചില്ലങ്കിൽ കൂടുതൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ബി.ജെ.പി പ്രവർത്തകരും നാട്ടുകാരും അറിയിച്ചു.
Post Your Comments