ഇന്ത്യന്‍ രാഷ്ട്രീയക്കാരെപ്പറ്റിയുള്ള പൊതുജനങ്ങളുടെ ധാരണകള്‍ മാറ്റിമറിച്ച ഒരു രാഷ്ട്രീയനേതാവാണ് സുഷമാ സ്വരാജ്. പ്രത്യേകിച്ചും, സുഷമ വിദേശകാര്യ മന്ത്രിയായ ശേഷമാണ് ഏതൊരു സാധാരണക്കാരനും ഏത് പാതിരാത്രിയിലും സഹായം അഭ്യര്‍ത്ഥിച്ച് ചെല്ലാന്‍ സാധിക്കുന്ന തരത്തിലുള്ള വ്യക്തിത്വമുള്ള ആളുകളും മന്ത്രിപദത്തില്‍ വരുമെന്ന് ജനങ്ങള്‍ മനസിലാക്കുന്നത്.
മൂന്നു വര്‍ഷത്തെ വിദേശകാര്യ മന്ത്രിയായുള്ള തന്‍റെ തിളക്കമാര്‍ന്ന പ്രകടനത്തിലൂടെ പ്രതിപക്ഷകക്ഷികളുടെ വരെ ബഹുമാനവും അഭിനന്ദനവും പിടിച്ചുപറ്റാന്‍ സുഷമയ്ക്കായി. ജനകീയ പ്രശ്നങ്ങളില്‍ രാപ്പകലില്ലാതെ ഇടപെട്ടുകൊണ്ടുള്ള സുഷമയുടെ പ്രവര്‍ത്തനരീതി കണ്ട് കൗതുകം തോന്നിയ ഒരു വിരുതന്‍ ട്വിറ്ററില്‍ ചോദിച്ച ഒരു ചോദ്യത്തിന് സുഷമ തകര്‍പ്പന്‍ മറുപടിയും നല്‍കി.
“സുഷമാ സ്വരാജ് താങ്കള്‍ യാഥാര്‍ത്ഥ്ത്തില്‍ ഉള്ള വ്യക്തിയാണോ? ഞാന്‍ ചോദിച്ചു പോവുകയാണ്. ഒരിന്ത്യന്‍ രാഷ്ട്രീയ നേതാവിന്‍റെ വിശദീകരണങ്ങളില്‍ നിങ്ങള്‍ പെടുന്നില്ല. കാരണം, നിങ്ങള്‍ ജനങ്ങളെക്കുറിച്ച് ശ്രദ്ധാലുവാണ്,” സുമന്ത് ബാല്‍ഗി എന്ന വ്യക്തിയാണ് ഈ ചോദ്യമുന്നയിച്ചത്.
@SushmaSwaraj are you real? Just checking. You don’t meet requirement of being Indian politician. You are concerned about us(Indians).
— Sumant balgi (@sumantbalgi) August 23, 2016
സുമന്തിന് തകര്‍പ്പന്‍ മറുപടിയും കൊടുത്തു സുഷമ. “ദയവ് ചെയ്ത് ഇത്തരം മുന്‍വിധികളൊന്നും വച്ചുപുലര്‍ത്തരുത്. ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ മൃദുസമീപനമുള്ളവരും, സഹായമനസ്കരുമാണ്,” ഇതായിരുന്നു സുഷമയുടെ മറുപടി.
Please do not have such notions. Indian politicians are sensitive and very helpful. https://t.co/9U0Rdxvn8q
— Sushma Swaraj (@SushmaSwaraj) August 23, 2016
പക്ഷേ സുഷമയുടെ മറുപടിയില്‍ തൃപ്തരാകാത്ത ചിലര്‍ സുഷമ നല്ല നേതാവാണെങ്കിലും, എല്ലാ ഇന്ത്യന്‍ രാഷ്ട്രീയക്കാരും അങ്ങനെയല്ലെന്ന അഭിപ്രായവും നടത്തിയിട്ടുണ്ട്.
Post Your Comments