NewsIndia

പാക് അധീന കശ്മീരിലെ ഭീകരാക്രമണ ഇരകൾക്ക് ധനസഹായം

ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍ താമസിക്കുന്നവര്‍ക്ക് ധനസഹായം നല്‍കാനുള്ള തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. ഭീകരാക്രമണങ്ങള്‍, സ്‌ഫോടനങ്ങള്‍, അതിര്‍ത്തി ലംഘിച്ച് നടത്തുന്ന വെടിവെയ്പ്പ് എന്നിവയുടെ ഇരകള്‍ക്കാണ് സര്‍ക്കാര്‍ സഹായം നല്‍കുക. ഇത്തരം സംഭവങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് ലഭിക്കുന്ന അഞ്ചുലക്ഷം രൂപ ഇനിമുതല്‍ പാക് അധീന കശ്മിരില്‍ താമസിക്കുന്നവര്‍ക്കും ലഭ്യമാകും .ഇതുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് കേന്ദ്രമന്ത്രിസഭ ബുധനാഴ്ച അനുമതി നല്‍കി.
പാക് അധീന കശ്മീരിലുള്ളവരും ഇന്ത്യക്കാരാണെന്നും അവര്‍ക്കും സര്‍ക്കാരിന്റെ സഹായത്തിന് അര്‍ഹതയുണ്ടെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.പുതിയ മന്ത്രിസഭാ തീരുമാനപ്രകാരം ഇന്ത്യയില്‍ നടക്കുന്ന ഭീകരാക്രമണം, ഇടത് തീവ്രവാദം, അതിര്‍ത്തിയിലെ വെടിവെയ്പ്പ്, കുഴിബോംബ് സ്‌ഫോടനങ്ങള്‍ എന്നിവയുടെ ഇരകള്‍ക്ക് മൂന്ന് മുതല്‍ അഞ്ച് ലക്ഷം രൂപവരെ നഷ്ടപരിഹാരം ലഭിക്കും.

ഇതാദ്യമായാണ് അതിര്‍ത്തിയില്‍ നടക്കുന്ന വെടിവെയ്പ്പുകളുടെ ഇരകളെ നഷ്ടപരിഹാരത്തിന്‌റെ പരിധിയില്‍ കൊണ്ടുവരുന്നത്.1990 മുതല്‍ ഇന്ത്യാ പാക് അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘനം തുടര്‍ക്കഥയാണ്. വര്‍ഷം 50 പേരെങ്കിലും ഇരുഭാഗത്തുനിന്നുമായി കൊല്ലപ്പെടുന്നു എന്നാണ് കണക്കുകള്‍.ഇത്തരം സംഭവങ്ങളില്‍ മരണപ്പെടുന്ന ആളിന്റെ ഏറ്റവും അടുത്ത ജീവിച്ചിരിക്കുന്ന ബന്ധുവിന് സര്‍ക്കാരിന്റെ ധനസഹായം ലഭിക്കും.

ജമ്മുവിനേക്കുറിച്ചും കശ്മീരിനെക്കുറിച്ചും മാത്രമാണ് നമ്മള്‍ സംസാരിക്കുന്നതെന്നും സംസ്ഥാനത്തേക്കുറിച്ച് സംസാരിക്കുമ്പോള്‍ ലഡാക്ക്, പാക് അധീന കശ്മീര്‍ എന്നിവിടങ്ങളേയും ഉള്‍പ്പെടുത്തണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.പാക് അധീന കശ്മീരികളായ വിദേശത്ത് താമസിക്കുന്നവരുമായി വിദേശകാര്യ മന്ത്രാലയം നിരന്തരമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടെണമെന്ന നിര്‍ദ്ദേശവും പ്രധാനമന്ത്രി നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button