ഏതുനിമിഷവും ഭീകരാക്രമണം ഉണ്ടായേക്കുമെന്ന് ഭയന്ന് ജര്‍മനി. ജര്‍മന്‍ സര്‍ക്കാര്‍ അടിയന്തിര സാഹചര്യമുണ്ടായാല്‍ അത് നേരിടുന്ന തലത്തിലേക്ക് പൗരന്മാരെ ബോധവല്‍ക്കരിക്കാനൊരുങ്ങുകയാണ്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ഭീഷണി മുൻപത്തെക്കാളും വര്‍ധിച്ചതോടെ ഏതുനിമിഷവും ശക്തമായ ഭീകരാക്രമണമുണ്ടാകുമെന്ന ആശങ്കയിലാണ് ജര്‍മനി. സര്‍ക്കാര്‍ ജനങ്ങളോട് ആവശ്യമായ ഭക്ഷണവും വെള്ളവും മരുന്നും മറ്റ് അത്യാവശ്യ സാധനങ്ങളും വാങ്ങി ശേഖരിക്കാന്‍ ആവശ്യപ്പെടുമെന്നാണ് സൂചന. സിവില്‍ ഡിഫന്‍സ് പ്ലാന്‍ എന്ന നിലയ്ക്കാണ് ഈ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത്.
ഇത്തരമൊരു നടപടി ശീതയുദ്ധത്തിനുശേഷം ആദ്യമായാണ് വിലയിരുത്തപ്പെടുന്നു. ഇത്തരമൊരു സ്ഥിതിവിശേഷത്തിലേക്ക് ജര്‍മനിയെ നയിച്ചത് രണ്ട് ഭീകരാക്രമണങ്ങള്‍ ഉണ്ടായതും മ്യൂണിക്കില്‍ ഉണ്ടായ വെടിവെപ്പുമാണ്. ഭീകരാക്രമണത്തെ നേരിടുന്നതിന് സൈന്യത്തിന് ഏതുനിലയിലുള്ള പോരാട്ടവും വേണ്ടിവന്നേക്കാം. ഇത്തരം അവശ്യവസ്തുക്കള്‍ മുന്‍കൂട്ടി ശേഖരിക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നത് ആ ഘട്ടത്തില്‍ ജനങ്ങള്‍ സുരക്ഷതിരായിരിക്കുന്നതിനാണ്. ഒരു ആക്രമണമുണ്ടായിഅതില്‍നിന്ന് രാജ്യം സാധാരണ നിലയില്‍ എത്തുന്നതുവരെ പിടിച്ചുനില്‍ക്കുന്നതിന് ആവശ്യമായ മരുന്ന്, പണം, എന്നിവയും ശേഖരിക്കണമെന്നും നിര്‍ദേശമുണ്ടായേക്കും.
Post Your Comments