KeralaLatest NewsNews

ജര്‍മനിയില്‍ കാണാതായ മലയാളി യുവാവ് നിതിന്റെ മൃതദേഹം കണ്ടെത്തി

മ്യൂണിക്ക്: ജര്‍മനിയിലെ മ്യൂണിക്ക് ഇംഗ്ലിഷ് ഗാര്‍ഡനിലെ ഐസ്ബാഹ് നദിയില്‍ നീന്താനിറങ്ങിയ മലയാളി വിദ്യാര്‍ഥി. നിതിന്‍ തോമസ് അലക്‌സിന്റെ (26) മൃതദേഹം കണ്ടെത്തി. കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലായിരുന്നു. ഒടുവില്‍ മ്യൂണിക്ക് പൊലീസ് ആളെ തിരിച്ചറിയാന്‍ ഡിഎന്‍എ ടെസ്റ്റ് ഉള്‍പ്പടെയുള്ളവ നടത്തിയിരുന്നു. ഇതിനായി സഹോദരന്റെ സഹായം തേടിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി നിതിനെ കണ്ടെത്താന്‍ വിവിധ മാര്‍ഗങ്ങളില്‍ തിരച്ചില്‍ തുടരുകയായിരുന്നു. കാണാകുന്നതിന് അഞ്ച് മിനിറ്റ് മുന്‍പ് സുഹൃത്തുക്കള്‍ എടുത്തതെന്ന് കരുതുന്ന നിതിന്റെ ചിത്രങ്ങള്‍ ഉള്‍പ്പടെ പുറത്ത് വിട്ടാണ് തിരച്ചില്‍ നടത്തിയത്. മൃതദേഹം നിതിന്റെ ആണെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ മരണ വാര്‍ത്ത പങ്കുവച്ചു. നിതിനെ കണ്ടെത്താന്‍ ഒരാഴ്ചയിലേറെയായി പരിശ്രമിക്കുന്ന ജര്‍മനിയിലെ മലയാളി സമൂഹത്തോടും കുടുംബാംഗങ്ങള്‍ നന്ദി അറിയിച്ചു.

Read Also: ഉന്നത സിപിഎം നേതാക്കള്‍ക്ക് റിയല്‍ എസ്റ്റേറ്റ് മാഫിയയുമായി സാമ്പത്തികബന്ധം: പോലീസ് റിപ്പോര്‍ട്ട്

ശനിയാഴ്ച ജര്‍മന്‍ സമയം രാത്രി 7 നാണ് ടൂക്കര്‍ പാര്‍ക്കിന് സമീപമുള്ള അരുവിയിലെ വെള്ളത്തില്‍ ജീവനില്ലാത്ത ഒരാളെ കാല്‍നടയാത്രക്കാര്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് അവര്‍ പൊലീസിനെയും ഫയര്‍ഫോഴ്സിനെയും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ജര്‍മനിയിലുള്ള സഹോദരന്‍ ഉള്‍പ്പടെയുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. ജൂണ്‍ 29 നാണ് തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ നിതിന്‍ തോമസിനെ കാണാതായത്. ജര്‍മ്മനിയിലെ ബാഡന്‍ വുര്‍ട്ടംബര്‍ഗിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് സ്‌ററുട്ട്ഗാര്‍ട്ടിലെ എംഎസ് സി ഫിസിക്‌സ് വിദ്യാര്‍ത്ഥിയായിരുന്നു നിതിന്‍. സാഹസീക യാത്രകളും ഫൊട്ടോഗ്രഫിയും ഇഷ്ടപ്പെടുന്ന നിതിന്‍ ഒരുപറ്റം സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇംഗ്ലിഷ് ഗാര്‍ഡനിലെ ഐസ്ബാഹ് നദിയില്‍ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button