ഗോഹട്ടി : ആസാമില്‍ ബിജെപി നേതാവിന്റെ മകനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി. ഈ മാസം ഒന്നിനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെങ്കിലും തിങ്കളാഴ്ച മോചനദ്രവ്യമായി ഒരു കോടി രൂപ ആവശ്യപ്പെട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
ബിജെപി പ്രാദേശിക നേതാവ് രത്‌നേശ്വര്‍ മോറന്റെ മകന്‍ കുല്‍ദീപിനെ ഉള്‍ഫാ തീവ്രവാദികളാണ് തട്ടിക്കൊണ്ടുപോയത്. ഒരു കോടി രൂപ ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ സംഘം പുറത്തുവിട്ടു. പച്ച ടീഷര്‍ട്ട് ധരിച്ച് മുട്ടില്‍ ഇരിക്കുന്ന കുല്‍ദീപിന്റെ ചുറ്റും തോക്കുധാരികള്‍ നില്‍ക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ആസാം പോലീസ് കുട്ടിക്കായി തെരച്ചില്‍ നടത്തിവരികയാണ്.
Post Your Comments