NewsSports

അടുത്ത ഒളിംപിക്സിൽ സ്വർണ്ണം ഉറപ്പുനല്‍കി സിന്ധുവിന്റെ മാതാപിതാക്കള്‍

റിയോ ഡി ജനീറോ:മകൾ അടുത്ത ഒളിംപിക്സിൽ സ്വർണ്ണം നേടുമെന്ന് സിന്ധുവിന്റെ മാതാപിതാക്കൾ. സിന്ധുവിന്റെ മാതാപിതാക്കളും സുഹൃത്തുക്കളും റിയോലിലെ സിന്ധുവിന്റെ പ്രകടനം കണ്ട ആവേശലഹരിയാണ്. വിജയം വഴുതിപ്പോയെങ്കിലും ഭാവിയിൽ ഇന്ത്യയ്ക്കായി മകൾ സ്വർണ്ണം നേടുമെന്ന് അച്ഛൻ പി വി രമണ പറഞ്ഞു. നാട്ടുകാർക്കും സുഹൃത്തുക്കൾക്കുമൊപ്പം ഹൈദരാബാദിലെ തുറന്ന വേദിയിൽ സജ്ജീകരിച്ച വീഡിയോ വാളിലൂടെയാണ് മകളുടെ പ്രകടനം ഇവർ കണ്ടത്.

മത്സരത്തിന്‍റെ ഓരോ നിമിഷവും വോളിബോൾ താരങ്ങളായ മാതാപിതാക്കൾ സസൂഷ്മം നിരീക്ഷിച്ചു. ലോക ഒന്നാം നമ്പർ താരം കരോലിനയെ ആദ്യ ഗെയിമിൽ തോൽപ്പിച്ചപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ആവേശം. പക്ഷെ രണ്ടാം റൌണ്ട് എത്തിയപ്പോൾ അത് നെഞ്ചിടിപ്പിന്റെയും പ്രാർത്ഥനയുടെയും നിമിഷങ്ങളായി മാറി. വളരെ പ്രതീക്ഷയോടെയാണ് ഇവർ മൂന്നാം ഗെയും കണ്ടത്. വിജയം വഴുതിപ്പോയെങ്കിലും രാജ്യത്തിന് ചരിത്ര നേട്ടം സമ്മാനിച്ച സിന്ധുവിനെക്കണ്ടപ്പോൾ അവരുടെ ആവേശം അണപ്പൊട്ടി. അടുത്ത ഒളിമ്പിക്സിൽ ഭാരതത്തിന്‍റെ യശസ്സുയർത്താൻ സിന്ധുവിന് സാധിക്കുമെന്നും രാജ്യത്തിനായി മകൾ സ്വർണ്ണം നേടുമെന്നും മകളുടെ പ്രകടനത്തിൽ സംതൃപ്തരാണെന്നും അച്ഛൻ പി വി രമണ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button