ബര്‍മിംഗ്ഹാം: ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യക്ക് കടുത്ത നിരാശ,ക്വാർട്ടർ പോരാട്ടത്തിൽ പി.വി. സിന്ധു പുറത്ത്. ജപ്പാന്റെ നൊസോമി ഒക്കുഹാര ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് സിന്ധുവിനെ തോൽപ്പിച്ചത്.
ആദ്യ ഗെയിമിൽ എതിരാളിയെ അനായാസം പിന്നിലാക്കാൻ സിന്ധുവിന് സാധിച്ചെങ്കിലും രണ്ടും മൂന്നും ഗെയിമുകളിൽ മുന്നേറാൻ കഴിഞ്ഞില്ല. മത്സരം ഒരു മണിക്കൂറും എട്ടു മിനിറ്റും നീണ്ടു നിന്നു. സ്കോർ: 12-21, 21-15, 21-13. ഓള്‍ ഇംഗ്ലണ്ട് ഓപ്പണില്‍ രണ്ട് ദശകത്തിനുശേഷം കിരീടമെന്ന ഇന്ത്യന്‍ സ്വപ്നവും ടൂര്‍ണമെന്റിലെ ഇന്ത്യന്‍ പോരാട്ടവും സിന്ധുവിന്റെ തോൽവിയോടെ അവസാനിച്ചു
Post Your Comments