ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോട്ട് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ചു.ലോകത്ത് ‘ഏറ്റവും വലിയ വിലയ്ക്ക് ലേലം ചെയ്യപ്പെട്ട കോട്ട്’ എന്ന വിശേഷണത്തോടെയാണ് കോട്ട് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡിൽ ഇടംനേടിയത്.
2015 ലെ റിപ്പബ്ലിക്ക് ദിനത്തില്‍ അതിഥിയായെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയെ സ്വീകരിക്കാന്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിച്ചിരുന്ന കോട്ടാണ് ഗിന്നസ് ബുക്കിൽ ഇടംനേടിയിരിക്കുന്നത്. ഈ കോട്ടിനെ ചൊല്ലി ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു .കോട്ടില്‍ പ്രധാനമന്ത്രിയുടെ പേര് തുന്നിച്ചേര്‍തിരുന്നതാണ് വലിയ വിവാദങ്ങൾക്ക് കാരണമായത്. വിവാദം നിലനിൽക്കുമ്പോൾ തന്നെ കോട്ട് ലേലം ചെയ്യുകയും 4,31,31,311 രൂപയ്ക്ക് ഗുജറാത്തി വ്യവസായി ലാല്‍ജി ഭായ് പട്ടേല്‍ കോട്ട് സ്വന്തമാക്കുകയും ചെയ്തിരുന്നു.കോട്ട് ലേലം ചെയ്ത് ലഭിച്ച തുക പിന്നീട് പ്രധാനമന്ത്രി നമാമി ഗംഗ പദ്ധതിക്കായി നല്‍കിയിരുന്നു.ആ ലേലത്തുകയുടെ പേരിലാണ് കോട്ടിപ്പോള്‍ ഗിന്നസ് ബുക്കിൽ ഇടംനേടിയിരിക്കുന്നത് .
Post Your Comments