
അരുണാചൽ : ചൈനയുടെ അതിർത്തിക്കു സമീപം ഇന്ത്യ വ്യോമതാവളം തുറന്നു. അരുണാചൽ പ്രദേശിലെ ഷെയ്ഗട്ടിലാണ് പോർവിമാനങ്ങൾ ഉൾപ്പെടെയുള്ളവ ഇറക്കാൻ കഴിയുന്ന വ്യോമതാവളം തുറന്നിരിക്കുന്നത്.രാജ്യത്തിന്റെ ചരിത്രത്തിൽ ഇടംപിടിക്കുന്ന ദിവസമാണിതെന്ന് വ്യോമതാവളം സമർപ്പിച്ചുകൊണ്ട് കേന്ദ്രമന്ത്രി കിരൺ റിജ്ജു പറയുകയുണ്ടായി .
നമ്മൾ ഏതെങ്കിലും രാജ്യത്തെ വെല്ലുവിളിക്കുന്നില്ലയെന്നും എന്നാൽ അതിർത്തിയിലെ സുരക്ഷ ശക്തമാക്കുമെന്നും ഇതിന്റെ ഭാഗമായാണ് അതിർത്തി സംസ്ഥാനങ്ങളിൽ വ്യോമതാവളങ്ങൾ തുടങ്ങുന്നതെന്നും സംസ്ഥാനത്തിന്റെ വികസനത്തിനും ഇതു വഴിതുറക്കുമെന്ന് മന്ത്രി പറഞ്ഞു.ബ്രിട്ടിഷ് ഭരണകാലത്ത് 1911ൽ നിർമിച്ച ഷെയ്ഗട്ട് സംസ്ഥാനത്തെ ഏറ്റവും പഴയ നഗരമാണ്. കേന്ദ്ര സർക്കാരിന്റെ സ്മാർട്ട് നഗരങ്ങളുടെ പട്ടികയിൽ ഷെയ്‌ഗട്ടും ഉൾപ്പെട്ടിട്ടുണ്ട്.
Post Your Comments