ദില്ലി: ദിപ രാജ്യത്തിൻറെ ഹൃദയം കീഴടക്കി ജന്മനാട്ടിൽ തിരിച്ചെത്തി. റിയോയില്‍ ഇന്ത്യയുടെ അഭിമാനം കാത്ത് ജിംനാസ്റ്റിക്‌സില്‍ നാലം സ്ഥാനത്ത് എത്തിയ ദിപ കര്‍മാക്കര്‍ ഇന്ന് പുലർച്ചെ കോച്ച് ബിഷേശ്വര്‍ നന്ദിയോടൊപ്പം ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. വിരോചിതമായ സ്വീകരണമാണ് ജിംനാസ്റ്റിക്‌സില്‍ ഇന്ത്യയുടെ പേര് ലോകത്തിന് മുന്നിലെത്തിച്ച ദിപയ്ക്ക് ലഭിച്ചത്. സ്വര്‍ണത്തിനേക്കള്‍ തിളങ്ങുന്ന സ്വീകരണമായിരിന്നു ദിപയ്ക്ക് നാട്ടുകാരും സുഹൃത്തുക്കളും നൽകിയത്. മാലയണിഞ്ഞും ആര്‍പ്പുവിളികളോടുമാണ് ആരാധകര്‍ ദിപയെ സ്വികരിച്ചത്. ഇന്ത്യക്കാര്‍ പ്രെഡുനോവ വോള്‍ട്ട് എന്ന ജിംനാസ്റ്റിക്കിലെ അപകട ഇനത്തെ പരിചയപ്പെട്ടതു തന്നെ ദിപയുടെ റിയോയിലെ പ്രകടനത്തൊടെയായിരുന്നു.
താന്‍ ഏഴോ ഏട്ടോ സ്ഥാനത്തു എത്തുമെന്നാണ് പ്രതീക്ഷിച്ചതെന്നും നാലാം സ്ഥാനം എറെ അപ്രതീക്ഷിതമായിരിന്നെന്നും ദിപ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജ്യം ഇന്ന് ദിപയെ ഇത്രയെറെ ആരാധിക്കുന്നതില്‍ താന്‍ ഏറെ സന്തോഷവാനണെന്ന് ദീപയുടെ കോച്ച് ബിശ്വേശറും അഭിപ്രായപ്പെട്ടു.
Post Your Comments