
കൊച്ചി : മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദര്‍ശിച്ച് തിരികെ എത്താവുന്ന ഐ.ആര്‍.സി.ടി.സിയുടെ ഭാരത് ദര്‍ശന്‍ ടൂറിസ്റ്റ് ട്രെയിന്‍ വീണ്ടും ഓടിത്തുടങ്ങുന്നു. ഫെബ്രുവരി 18ന് കേരളത്തില്‍ നിന്ന് ട്രെയിന്‍ പുറപ്പെടും. പത്ത് ദിവസത്തെ പാക്കേജിന് ഒരാളുടെ ചെലവ് 10,200 രൂപയാണ്.
ഗ്വാളിയോര്‍, ഖജുരാഹോ, ഝാന്‍സി, സാഞ്ചി, ഭോപാല്‍ എന്നീ സ്ഥലങ്ങള്‍ യാത്രയില്‍ സന്ദര്‍ശിയ്ക്കാം. സസ്യാഹാരം, ഡോര്‍മെറ്ററി, താമസം, വാഹനം, ടൂര്‍ എസ്‌കോര്‍ട്ട്, സെക്യൂരിറ്റി തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് പത്ത് ദിവസത്തെ പാക്കേജ്. പൊതുമേഖലാ ജീവനക്കാര്‍ക്ക് എല്‍.ടി.സി സൗകര്യമുണ്ട്. യാത്രയ്ക്ക് ബുക്ക് ചെയ്യുന്നവര്‍ക്ക് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളില്‍ നിന്ന് ട്രെയിനില്‍ കയറാം. വിവരങ്ങള്‍ക്ക് : 82879 32114, 828793 202082 എന്നീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
Post Your Comments