KeralaLatest NewsNewsIndia

ഇതിനെ ഒക്കെ പിതൃ ശൂന്യത എന്ന് പറഞ്ഞാൽ മതിയോ, ലവ് ജിഹാദ് എന്ന് വേണ്ട: സത്യം വിളിച്ചു പറയാൻ പേടിയില്ലെന്ന് അഡ്വ ദീപ ജോസഫ്

കൊച്ചി: പ്രണയത്തിന്റെ പേരിലുള്ള മതപരിവർത്തനത്തിനെതിരെ അഡ്വ ദീപ ജോസഫ്. മറ്റ് മതത്തിലെ പെൺകുട്ടികളെ തന്നെ വിവാഹം കഴിക്കണം എന്നാണ് നിർബന്ധം എങ്കിൽ മതം മാറ്റുന്നത് എന്തിനാണെന്ന് ദീപ തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ചോദിക്കുന്നു. മതം മാറാതെ തന്നെ അവരവരുടെ ആചാരങ്ങളിൽ ജീവിക്കുന്നവരെ ഉദാഹരണമായി ചൂണ്ടിക്കാണിച്ചാണ് അഭിഭാഷകയുടെ നിരീക്ഷണം. വിവാഹം കഴിക്കണമെങ്കിൽ മതം മാറണമെന്ന് വാശി പിടിക്കുന്നതിനെ എതിർത്താണ് അഡ്വ. രംഗത്ത് വന്നത്.

Also Read:കണ്ണൂർ വിമാനത്താവളത്തിൽ സ്വര്‍ണവേട്ട : 612 ഗ്രാം സ്വർണം പിടികൂടി

അടുത്ത കാലത്തായി കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ദീപയുടെ കുറിപ്പ്. ലവ് ജിഹാദ് എന്ന് പറയണ്ട, അതിനെ മറ്റൊരു പേരിട്ടു വിളിക്കാം എന്നാണു അഭിഭാഷകയുടെ നിരീക്ഷണം. കണ്ണൂരിൽ എസ്.ഡി.പി.ഐ പ്രവർത്തകനായ കാമുകനൊപ്പം പോയാൽ മതിയെന്ന് കോടതിയിൽ പറഞ്ഞ ശ്രുതിയെന്ന പെൺകുട്ടിയുടെ കാലിൽ വീണു പൊട്ടിക്കരയുന്ന അമ്മയുടെ വാർത്തയും അഭിഭാഷക ഓർമിപ്പിക്കുന്നു.

സമാനമായ നിരവധി മതപരിവർത്തന സംഭവങ്ങളും പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു. ദുരൂഹസാഹചര്യത്തിൽ കാണാതായ തിരുവനന്തപുരത്തെ കരസേനാ ഉദ്യോഗസ്ഥയുടെ മകൾ അപർണയെ മലപ്പുറം മഞ്ചേരിയിലെ മതപഠനകേന്ദ്രമായ സത്യസരണിയിൽ വെച്ച് കണ്ടെത്തുകയും അവിടെ മതപഠനത്തിനായി തുടരുകയാണെന്ന് യുവതി അറിയിച്ചതും തുടർന്നുണ്ടായ സംഭവ വികാസങ്ങളും പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു. സത്യം വിളിച്ചു പറയാൻ തനിക്ക് പേടിയില്ലെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.

അഭിഭാഷകയുടെ ഫേസ്‌ബുക്ക് പോസ്റ്റ് കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button