മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് എന്ന പരിപാടിയിലൂടെ ശ്രദ്ധനേടിയ താരമാണ് കുക്കു. നിരവധി സിനിമകളിലും വേഷമിട്ടിട്ടുള്ള സുഹൈദ് കുക്കു ഭാര്യ ദീപ പോളിനൊപ്പം ദുബായിലെ ഗ്രാൻഡ് മോസ്ക്ക് പള്ളിയിൽ സന്ദർശനം നടത്തിയ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ.
ഇവിടെ പർദ്ദ അണിഞ്ഞും, തലയിൽ തട്ട് ഇട്ടും ഉള്ളിൽ കയറണം. പർദ്ദയിൽ അതി സുന്ദരി ആയി എത്തുന്ന ദീപയോട് ഇത് സ്ഥിരം ആക്കണം എന്ന് തോന്നുന്നുണ്ടോ എന്ന് സുഹൃത്ത് ചോദിക്കുമ്പോൾ ഇല്ലില്ല, പക്ഷെ എനിക്ക് ഇഷ്ടമായി. ഇപ്പോൾ ഞാൻ ഒരു കംപ്ലീറ്റ് മുസ്‌ലിം ഗേൾ ആയി അല്ലെ എന്നും ദീപ മറുപടി നൽകുന്നുണ്ട്.
read also: താനൂർ ബോട്ടപകടം: ബോട്ടുകളിൽ മിന്നൽ പരിശോധനയുമായി തുറമുഖ വകുപ്പ്
ഇതിനു പിന്നാലെ കുക്കു പങ്കുവച്ച വാക്കുകൾ ശ്രദ്ധ നേടുന്നു. ‘ഒരു സന്തോഷവാർത്ത എനിക്ക് പറയാനുണ്ട് ഗൈയ്സ്. ദീപയെ ഞാൻ കംപ്ലീറ്റ് ഒഴിവാക്കി. കാലിക്കറ്റിൽ നിന്നും സൈറയെ ഞാൻ കെട്ടി, കുക്കു തമാശയായി പറയുന്നു. ഇനി ദീപ ഇല്ല, സൈറ മാത്രം’ കുക്കു പറയുന്നു.
ഒരു ദൈവികമായ ഫീൽ ആയിരുന്നു ഗ്രാൻഡ് മോസ്കിൽ കയറിയപ്പോൾ എന്നും കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന കാഴ്ച് ആയിരുന്നു എന്നും ഇരുവരും വീഡിയോയിൽ പങ്കുവച്ചു
Post Your Comments